Friday, November 16th, 2018

ടി പി വധം : കൊടി സുനി പിടിയില്‍

കണ്ണൂര്‍ : ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതിയും കൊലയാളി സംഘാംഗങ്ങളുമായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവരെ പോലീസ് പിടികൂടി. തില്ലങ്കേരിക്കടുത്ത പെരിങ്ങാനത്തെ പാര്‍ട്ടി ഗ്രാമത്തില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് ഒളിച്ചു കഴിയാന്‍ സൗകര്യം ചെയ്തു കൊടുത്ത കാരായി ശ്രീജിത്ത്, സുധീഷ്, രാജേഷ് എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ വനമേഖലയില്‍ പ്രത്യേക ഷെഡ് കെട്ടി ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയാണ് ഇവരെ പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു സിപിഎം ഏരിയ … Continue reading "ടി പി വധം : കൊടി സുനി പിടിയില്‍"

Published On:Jun 14, 2012 | 5:35 am

കണ്ണൂര്‍ : ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതിയും കൊലയാളി സംഘാംഗങ്ങളുമായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവരെ പോലീസ് പിടികൂടി. തില്ലങ്കേരിക്കടുത്ത പെരിങ്ങാനത്തെ പാര്‍ട്ടി ഗ്രാമത്തില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് ഒളിച്ചു കഴിയാന്‍ സൗകര്യം ചെയ്തു കൊടുത്ത കാരായി ശ്രീജിത്ത്, സുധീഷ്, രാജേഷ് എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

ഈ പ്രദേശത്തെ വനമേഖലയില്‍ പ്രത്യേക ഷെഡ് കെട്ടി ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയാണ് ഇവരെ പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു സിപിഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയുമാണ് തങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കിവന്നിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയതായാണ് സുചന. പിടിയിലായവരെ ഇന്ന് തന്നെ വടകരയിലെ അന്വേഷണ സംഘത്തിന്റെ പ്രത്യേക ഓഫീസില്‍ എത്തിച്ച ശേഷം ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
സി പി എമ്മിനല്ലാതെ എതിര്‍പാര്‍ട്ടിക്കാര്‍ക്കു പോലും എത്തിച്ചേരാന്‍ കഴിയാത്ത പാര്‍ട്ടി ഗ്രാമത്തില്‍ പുലര്‍ച്ചെ ഇരുട്ടിന്റെ മറവില്‍ അതിവിദഗ്ധമായി നടത്തിയ റെയ്ഡിലാണ് പോലീസ് മൂവരെയും പിടികൂടിയത്. ഒരു ടിപ്പര്‍ ലോറിയില്‍ വേഷം മാറിയെത്തിയാണ് പോലീസ് ഇവരുടെ ഒളിത്താവളത്തിലെത്തിയത്. പോലീസ് എത്തിയതറിഞ്ഞ് കൊടി സുനി കയ്യിലുണ്ടായിരുന്ന റിവോള്‍വര്‍ പോലീസിന് നേരെ ചൂണ്ടിയതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇയാള്‍ക്ക് വെടിയുതിര്‍ക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ വിദഗ്ധ പരിശീലനം ലഭിച്ച് റാപ്പിഡ് ഫോഴ്‌സ് പോലീസ് സംഘം ഇവരെ കീഴിപ്പെടുത്തുകയായിരുന്നു. ലൈസന്‍സില്ലാത്ത തോക്കാണ് ഇതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ കഴിഞ്ഞിരുന്ന ഷെഡില്‍ നിന്ന് വാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തതായി സൂചനയുണ്ട്. കഴിഞ്ഞ ഇരുപതു ദിവസമായി ഇവര്‍ പെരിങ്ങാനത്ത് താമസിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ എം.സി അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നും നടത്തിയ അന്വേഷണത്തിലാണ് കൊടിസുനി അടക്കമുള്ളവര്‍ വലയിലായത്

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അണ്ണന്‍ എന്ന ഷിജിത്ത്, ടി കെ രജീഷ്, എം സി അനൂപ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കൊടി സുനി പിടിയിലാകുന്നതോടെ ചന്ദ്രശേഖരന്‍ വധക്കേസിനു പിന്നാലെ ഫസല്‍ വധത്തിന്റെ ചുരുളഴിയുമെന്നാണ് കരുതപ്പെടുന്നത്. ഫസല്‍ വധത്തില്‍ മുഖ്യപ്രതിയാണ് കൊടി സുനി.

പാര്‍ട്ടിക്കാര്‍ തന്നെയാണ് പ്രതികളെ ഒളിപ്പിക്കുന്നതെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമ പറഞ്ഞു. കുഞ്ഞനന്തനെ കൂടി പോലീസിന് കൈമാറുകയാണ് പാര്‍ട്ടി നേതൃത്വം വേണ്ടതെന്നും രമ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  1 hour ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 2
  2 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 3
  3 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 4
  3 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 5
  4 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 6
  4 hours ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 7
  4 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 8
  5 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 9
  5 hours ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം