Wednesday, November 21st, 2018

സി പി എം നേതാക്കളെ സാക്ഷികളാക്കിയതില്‍ ദുരൂഹത : കെ കെ രമ

വടകര : ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ വിധവ കെ കെ രമ. ചന്ദ്രശേഖരന്‍ വധം സി പി എം സംസ്ഥാന തലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. എന്നാല്‍ ഈ കേസില്‍ സി പി എം നേതാക്കളെ പോലീസ് സാക്ഷികളാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും രമ പറഞ്ഞു. സി ബി ഐ അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ എം … Continue reading "സി പി എം നേതാക്കളെ സാക്ഷികളാക്കിയതില്‍ ദുരൂഹത : കെ കെ രമ"

Published On:May 6, 2013 | 11:52 am

വടകര : ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ വിധവ കെ കെ രമ. ചന്ദ്രശേഖരന്‍ വധം സി പി എം സംസ്ഥാന തലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. എന്നാല്‍ ഈ കേസില്‍ സി പി എം നേതാക്കളെ പോലീസ് സാക്ഷികളാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും രമ പറഞ്ഞു. സി ബി ഐ അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ എം പി നിയമ സാധുത ആരാഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രമ ഇക്കാര്യം പറഞ്ഞത്.
സംസ്ഥാന മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടി പിയുടേത്. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിക്കുറവൊന്നുമില്ല. എന്നാല്‍ പ്രതികളെ പിടികൂടിയതിന് ശേഷം കേസിലെ സാക്ഷികളായി പോലീസുകാര്‍ ചേര്‍ത്തത് സി പി എം ഏരിയ നേതാക്കളെയാണ്. ഇത് കേസ് ദുര്‍ബലപ്പെടുത്താനാണ്. രമ പറഞ്ഞു.
ഇപ്പോള്‍ കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കെ സാക്ഷികള്‍ കൂറുമാറുകയാണ്. ഇത് കേസിനെ ദുര്‍ബലപ്പെടുത്തും. ഈ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ തന്നെ സി ബി ഐയെ കേസന്വേഷണ ചുമതല ഏല്‍പ്പിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ഇക്കാരണത്താലാണ് കേസന്വേഷണം സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെന്നും രമ കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    22 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 2
    23 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 3
    12 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 4
    13 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 5
    15 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 6
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 7
    19 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 8
    20 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 9
    21 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം