Tuesday, April 23rd, 2019

ടി പി വധം : മുഖ്യപ്രതി ടി കെ രജീഷ് അറസ്റ്റില്‍

കോഴിക്കോട് :ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി കെ രജീഷിനെ പോലീസ് പിടികൂടി. മഹാരാഷ്ട്ര- ഗോവ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. തുടര്‍ന്ന് കര്‍ണാടകത്തിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ വിശദമായി ചോദ്യം ചെയ്തുവെന്നും അനൗദ്യോഗിക വിവരമുണ്ട്. കൊലപാതകത്തിനു പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെ കുറിച്ച് രജീഷ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നും വാര്‍ത്തകളുണ്ട്. വധക്കേസിലെ മുഖ്യസൂത്രധാരന്‍ കൂടിയായ രജീഷ് ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ അണ്ണന്‍ സിജിത്ത്, അനൂപ് എന്നിവരുടെ കൂടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. രജീഷിനെ വെള്ളിയാഴ്ച … Continue reading "ടി പി വധം : മുഖ്യപ്രതി ടി കെ രജീഷ് അറസ്റ്റില്‍"

Published On:Jun 7, 2012 | 3:51 pm

കോഴിക്കോട് :ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി കെ രജീഷിനെ പോലീസ് പിടികൂടി. മഹാരാഷ്ട്ര- ഗോവ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. തുടര്‍ന്ന് കര്‍ണാടകത്തിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ വിശദമായി ചോദ്യം ചെയ്തുവെന്നും അനൗദ്യോഗിക വിവരമുണ്ട്. കൊലപാതകത്തിനു പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെ കുറിച്ച് രജീഷ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നും വാര്‍ത്തകളുണ്ട്. വധക്കേസിലെ മുഖ്യസൂത്രധാരന്‍ കൂടിയായ രജീഷ് ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ അണ്ണന്‍ സിജിത്ത്, അനൂപ് എന്നിവരുടെ കൂടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. രജീഷിനെ വെള്ളിയാഴ്ച രാവിലെ വടകര കോടതിയില്‍ ഹാജരാക്കും.

ചന്ദ്രശേഖരനെ വധിക്കുന്നതില്‍ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത് രജീഷാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. രജീഷിന് മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ മൂന്നുപേരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രജീഷ് പിടിയിലായതെന്നാണ് സൂചന. രജീഷാണ് ചന്ദ്രശേഖരനെ വെട്ടിയവരില്‍ ഒരാളെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇന്നോവ കാറില്‍ നിന്നിറങ്ങി ചന്ദ്രശേഖരനെ വീണ്ടും വീണ്ടും വെട്ടിയതും രജീഷാണെന്ന് കണ്ടെത്തിയിരുന്നു. സംഘത്തിലുണ്ടായിരുന്ന കൊടി സുനി മതിയെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് രജീഷ് പിന്തിരിഞ്ഞതെന്നും നേരത്തെ പിടിയിലായ ഒരാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ഇയാളില്‍ നിന്ന് മറ്റു പ്രതികളിലേക്കും ഗൂഡാലോചന നടത്തിയവരിലേക്കും എത്തിച്ചേരാമെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകത്തിനു ശേഷം ഇയാള്‍ കൂത്തുപറമ്പ് പാര്‍ട്ടി ഓഫീസില്‍ എത്തിയിരുന്നു. കുടക് വഴിയാണ് മഹാരാഷ്ട്രയില്‍ എത്തിയത് എന്നാണ് സൂചന. തലശ്ശേരി പാട്യം സ്വദേശിയായ ഇയാള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നെങ്കിലും പിന്നീട് പരിശീലനത്തിനു ശേഷം മുങ്ങുകയായിരുന്നു. നാട്ടില്‍ രജീഷ് അത്ര സുപരിചിതനല്ലെന്നാണ് വാര്‍ത്തകള്‍.

ജയകൃഷ്ണന്‍ വധം, മാഹി ഇരട്ടക്കൊല, കുന്നോത്തുപറമ്പ് രാജേഷ് വധം എന്നിവയടക്കം കണ്ണൂരില്‍ 1990 നു ശേഷം നടന്ന മിക്ക രാഷ്ട്രീയ കൊലപാതകങ്ങളും പദ്ധതിയിട്ടു നടപ്പാക്കിയതു ടി.കെ. രജീഷാണെന്നും സൂചന ലഭിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    16 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    18 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    19 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    20 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    23 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്