Saturday, January 19th, 2019

സിറിയയില്‍ നിന്ന് നാല് മാസത്തിനകം സൈന്യത്തെ പിന്‍വലിക്കും

ഐ.എസിന്റെ പരാജയം പൂര്‍ത്തിയായി

Published On:Jan 2, 2019 | 9:17 am

വാഷിംഗ്ടണ്‍: സിറിയയില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ നാല് മാസത്തെ സമയം നല്‍കി പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ്. നാല് മാസത്തിനകമായിരിക്കും സിറിയയില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുകയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ യു.എസ് പൂര്‍ത്തിയാക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ ഉടനടി സൈന്യത്തെ പിന്‍വലിക്കണമെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്.
ഡിസംബര്‍ 19നാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ ഉത്തരവ് പുറത്ത് വന്നത്. 30 ദിവസത്തിനകം സൈന്യത്തിന്റെ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്നായിരുന്നു ട്രംപ് അന്ന് അറിയിച്ചിരുന്നത്.
എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2000ത്തോളം വരുന്ന യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ നാല് മാസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ട്. ഐ.എസിന്റെ പരാജയം പൂര്‍ത്തിയായെന്നും ഇനി സിറിയയില്‍ സൈന്യത്തിന്റെ ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.

LIVE NEWS - ONLINE

  • 1
    5 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    48 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    58 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു