Sunday, February 17th, 2019

കിഡ്നി സ്റ്റോണിന്റെ ആദ്യ ലക്ഷണങ്ങള്‍

മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത കിഡ്നി സ്റ്റോണിന്റെ ആദ്യ കാല ലക്ഷണങ്ങളില്‍ ഒന്നാണ്

Published On:Aug 27, 2018 | 9:05 am

പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് കിഡ്‌നി സ്റ്റോണ്‍. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതിനാല്‍ തന്നെ കിഡ്‌നി സ്റ്റോണ്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ കിഡ്നി സ്റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ ജലാംശം നഷ്ടമാവുന്നതോടെ കിഡ്നിയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ കിഡ്നിയിലെ റെസ്യൂഡല്‍ സാള്‍ട്ട് കിഡ്നിയില്‍ കെട്ടിക്കിടക്കും. ഇതാണ് പിന്നീട് സ്റ്റോണ്‍ ആയി മാറുന്നത്. കിഡ്നി സ്റ്റോണ്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വെള്ളം മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് ഇത്തരം അവസ്ഥയെ വളരെയധികം പ്രതിസന്ധിയിലേക്കാണ് എത്തിക്കുക. ഇനി നിങ്ങള്‍ക്ക് കിഡ്‌നി സ്റ്റോണ്‍ വരുന്നുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ പറഞ്ഞുതരും. ഇതൊക്കെയാണ് കിഡ്നി സ്റ്റോണിന്റെ ആദ്യ ലക്ഷണങ്ങള്‍.
പല കാരണങ്ങള്‍ കൊണ്ടും തളര്‍ച്ചയും ക്ഷീണവും ഉണ്ടാവാം. എന്നാല്‍ ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. ഇത് അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. കോശങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതോടെ തളര്‍ച്ച അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഉടന്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കുക. വയറു വേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. എന്നാല്‍ എല്ലാ വയറു വേദനയും നിസാരമായി തള്ളിക്കളയരുത്. നിങ്ങളുടെ വയറിന്റെ വശങ്ങളില്‍ നിന്നും വേദന അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പരിശോധന നടത്തുക. കിഡ്നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വേദന.
മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത് അവഗണിക്കരുത്. മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത കിഡ്നി സ്റ്റോണിന്റെ ആദ്യ കാല ലക്ഷണങ്ങളില്‍ ഒന്നാണ്. മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം. ഇത് രണ്ടും കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കാന്‍ ആദ്യം ചെയ്യേണ്ടത് വെള്ളം ധാരാളം കുടിക്കുക എന്നതാണ്. വെള്ളത്തിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കരുത്. ഇതിലൂടെ ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങളാണ് ശരീരത്തിന് ചെയ്യുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും