Saturday, January 19th, 2019

സിഡ്‌നിയില്‍ കറങ്ങിത്തിരിഞ്ഞ് കംഗാരുക്കള്‍

ഓസ്‌ട്രേലിയ ആറിന് 236

Published On:Jan 5, 2019 | 9:51 am

സിഡ്‌നി:  ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന അവര്‍ക്ക് തുടര്‍ന്ന് 5 വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖ്വാജ (27), ലാബുസ്ച്ചാഗ്‌നെ (38), ഷോണ്‍ മാര്‍ഷ് (8) ട്രവിസ് ഹെഡ് (20). ടിം പെയ്ന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അവസാന സെഷനില്‍ വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ കംഗാരുക്കള്‍ ആറിന് 236 എന്ന നിലയിലാണ്. ഇപ്പോഴും 386 റണ്‍സ് പിറകിലാണ് ഓസ്‌ട്രേലിയ.
ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മുന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവില്‍ ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    18 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു