നാലു പോയിന്റുമായി ഇപ്പോള്‍ ബ്രസീലിനൊപ്പമെത്തി സ്വിറ്റ്സര്‍ലന്റ്.
നാലു പോയിന്റുമായി ഇപ്പോള്‍ ബ്രസീലിനൊപ്പമെത്തി സ്വിറ്റ്സര്‍ലന്റ്.
മോസ്കോ: ആദ്യ മല്‍സരത്തില്‍ കോസ്റ്ററിക്കയെ തോല്‍പ്പിച്ച സെര്‍ബിയയും ബ്രസീലിനെ സമനിലയില്‍ കുരുക്കിയ സ്വിറ്റ്സര്‍ലന്റും മുഖാമുഖം വന്നപ്പോള്‍ വിജയം സ്വിറ്റ്സര്ലന്റിനൊപ്പം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വിസ് പട സെര്‍ബിയയെ തുരത്തിയത്. ഇതോടെ സ്വിറ്റ്സര്‍ലന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു.
മല്‍സരത്തില്‍ പന്തുരുണ്ട് നിമിഷങ്ങള്‍ക്കകം തന്നെ സെര്‍ബിയ സ്വിസ് ടീമിനെ ഞെട്ടിച്ചു. അഞ്ചാം മിനിറ്റില്‍ അലക്സാണ്ടര്‍ മിട്രോവിച്ചാണ് സെര്‍ബിയയ്ക്ക് ലീഡ് സമ്മാനിച്ചത്. ദുസാന്‍ ടാഡിച്ചിന്റെ ക്രോസിന് തലവച്ചാണ് മിട്രോവിച്ച് ലോകകപ്പിലെ തന്റെ ഗോള്‍നേട്ടം ആരംഭിച്ചത്. ആദ്യപകുതിയില്‍ ഈ ഗോളിന് മുന്നിട്ടു നിന്നെങ്കിലും തിരിച്ചെത്തിയ സ്വിറ്റ്സ്സര്‍ലന്‍ഡ് ആക്രമണത്തിന്റ് മൂര്‍ച്ച കൂട്ടി. 52-ാം മിനിറ്റില്‍ ഗ്രാനറ്റ് ഷാക്കയുടെ വക ഒരു മിന്നുംം ഗോള്‍. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഷാക്ക തൊടുത്ത മനോഹരമായ ലോംഗ് റേഞ്ചര്‍ സെര്‍ബിയന്‍ വലതുളച്ചപ്പോള്‍ ഗോള്‍ നില 1-1.
90-ാം മിനിറ്റില്‍ സ്വിറ്റ്സര്ന്റ്് ആരാധകര്‍ക്ക് വിരുന്നൊരുക്കി അടുത്ത ഗോളെത്തി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സെര്‍ദാന്‍ ഷാക്കീരിയാണ് സ്വിസ്പടയുടെ വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ നാലു പോയിന്റുമായി ഇ ഗ്രൂപ്പില്‍ ബ്രസീലിനൊപ്പമെത്തി സ്വിറ്റ്സര്‍ലന്റ്. ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയ സെര്‍ബിയയ്ക്ക് മൂന്ന് പോയിന്റാണുള്ളത്. കളിച്ച രണ്ട് മത്സരവും തോറ്റ കോസ്റ്ററിക്ക നേരത്തെ പുറത്തായിരുന്നു.