Wednesday, August 21st, 2019

വടക്കുമ്പാട്ടെ സെമി ഒളിമ്പിക് സ്വിമ്മിംഗ് പൂള്‍ ശ്രദ്ധേയമാവുന്നു

കാലത്ത് 6 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണി വരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന പൂളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം നീന്തല്‍ പഠിക്കാന്‍ പലിശീലകരുടെ സേവനവും ലഭ്യമാണ്.

Published On:Feb 11, 2019 | 10:50 am

തലശ്ശേരി: പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വടക്കുമ്പാട്ടെ സെമി ഒളിമ്പിക് സ്വിമ്മിംഗ് പൂള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു. കുട്ടികളും യുവാക്കളും പ്രായമായവരും ഒരുപോലെ വ്യായാമത്തിനും വിനോദത്തിനും വേണ്ടി പൂളിലെത്തുന്നത് പിണറായി പഞ്ചായത്തിന് പുറമെ അടുത്തുള്ള പഞ്ചായത്തുകളില്‍ നിന്നും മറ്റുമാണ്. പട്ടണത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരമൊരു സൗകര്യം ലഭിക്കാന്‍ വലിയ സംഖ്യ ചെലവഴിക്കേണ്ടതിനാല്‍ തീര്‍ത്തും ശാസ്ത്രീയമായി നിര്‍മിച്ച സ്വിമ്മിംഗ് പൂളില്‍ അവര്‍ക്കും വലിയ താല്പര്യമാണ്. കാലത്ത് 6 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണി വരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന പൂളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം നീന്തല്‍ പഠിക്കാന്‍ പലിശീലകരുടെ സേവനവും ലഭ്യമാണ്. നീന്തലില്‍ താല്പര്യമുള്ള കുട്ടികളെ വിദഗ്ദ്ധ പരിശീലകരുടെ സഹായത്തോടെ അന്താരാഷ്ട്ര തലത്തിലുള്ള മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോഴ്‌സുകളും നടത്തുന്നുണ്ട്. ജില്ലയില്‍ തന്നെ ഇത്രയും ശാസ്ത്രീയമായതും വിപുലീകരിച്ചതുമായ മറ്റൊരു സ്വിമ്മിംഗ് പൂള്‍ അടുത്തൊന്നും ഇല്ലാത്തതിനാല്‍ നമുക്ക് ലഭിച്ച ഈ സുവര്‍ണാവസരം പരമാവധി മുഴുവന്‍ ആളുകളും ഉപയോഗപ്പെടുത്തണമെന്ന് പൂളിന്റെ ഇന്നത്തെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കമ്മിറ്റി സെക്രട്ടറി അഡ്വ.കെ അജിത്കുമാര്‍, പ്രസിഡണ്ട് കൊങ്കി രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    13 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    15 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    18 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    20 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    20 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    20 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു