Wednesday, April 24th, 2019

നീന്തല്‍ മത്സരത്തിനിടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഇന്ന് രാവിലെ പത്ത് മണിയോടെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ചിറയിലാണ് സംഭവം.

Published On:Aug 14, 2018 | 1:46 pm

കണ്ണൂര്‍: തലശ്ശേരി വിദ്യാഭ്യാസ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ നീന്തല്‍ മത്സരത്തിനിടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ചിറയിലാണ് സംഭവം. ന്യൂമാഹി എം എം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഹൃത്തിക്കാ(15) ണ് മരണപ്പെട്ടത്. തലശ്ശേരി നോര്‍ത്ത്, സൗത്ത് സബ് ജില്ലകളിലെ നീന്തല്‍ മത്സരമാണ് ഇന്ന് നടത്താനിരുന്നത്. കനത്ത മഴയില്‍ ചിറയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ മത്സരത്തിനുള്ള പ്രതികൂല കാലാവസ്ഥ കണക്കിലെടുക്കാതെയാണ് മത്സരം അദ്ധ്യാപകര്‍ സംഘടിപ്പിച്ചതെന്നും ആരോപിക്കുന്നുണ്ട്. മാത്രമല്ല നീന്തല്‍ മത്സരത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങളും വേണ്ടത്ര ഇല്ലാതായിരുന്നുവത്രെ. കാലാകാലമായി ജഗന്നാഥ ക്ഷേത്ര ചിറയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ മത്സരം സംഘടിപ്പിക്കുന്നതെങ്കിലും വെള്ളത്തിന്റെ അളവ് വളരെ കുറവായതിനാല്‍ അപകടം വരാനുള്ള സാധ്യതകളും കുറവായിരുന്നുവത്രെ. എന്നാല്‍ ഈ വര്‍ഷത്തെ കനത്ത മഴ ക്ഷേത്ര ചിറ നിറഞ്ഞ് കവിയുന്ന നിലയിലുമായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് നീന്തല്‍ മത്സരത്തിന് തയ്യാറെടുത്തതുമത്രെ. സംഭവമറിഞ്ഞ് വന്‍ ജനാവലിയാണ്് ക്ഷേത്രച്ചിറ ഭാഗത്തേക്ക് ഒഴുകി എത്തിയത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും മണിക്കൂറുകളോളമാണ് തെരച്ചില്‍ നടത്തിയത്. ഒടുവില്‍ പതിനൊന്നെമുക്കാലോടെയാണ് മൃതദേഹം കിട്ടിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായ് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

LIVE NEWS - ONLINE

  • 1
    5 mins ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    1 hour ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    4 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    4 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    6 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    6 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    6 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    9 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    10 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം