Tuesday, November 20th, 2018

രാഹൂലിന് ഒരു ഭാര്യയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു: സാധ്വി പ്രാചി

ബാബ ഗോരഖ് നാഥിന്റെ അനുഗ്രഹത്താല്‍ അത് നടക്കട്ടെ.

Published On:Jul 31, 2018 | 10:45 am

ലക്‌നൗ: 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയായി ഒരു ഭാര്യയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവായ സാധ്വി പ്രാചി. ഗോരഖ്പൂരിലെ പ്രസിദ്ധമായ ഗോരഖ്‌നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ബാബ ഗോരഖ് നാഥിന്റെ അനുഗ്രഹത്തിനായി പതിവായി ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. പക്ഷേ ഇത്തവണ വന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്. അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് കിട്ടില്ലെങ്കിലും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയായി ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്’ സാധ്വി പറഞ്ഞു.
എന്നാല്‍ സാധ്വിയുടെ പരിഹാസത്തിന് മറുപടിയുമായി യു.പി കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് രംഗത്തെത്തി. ‘കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളെ അപമാനിക്കുക എന്നത് സാധ്വിയെ പോലുള്ള ആളുകളുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്. അവര്‍ നിലനില്‍ക്കുന്നതു തന്നെ ഇത്തരം തരംതാഴ്ന്ന പ്രസ്താവനകളിലൂടെയാണെന്നും അശോക് സിംഗ് വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    51 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    10 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി