Wednesday, May 22nd, 2019

സുസുക്കി കട്ടാനയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു

കട്ടാന ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യതയും സുസുക്കി തേടുന്നുണ്ട്

Published On:Oct 4, 2018 | 9:03 am

സുസുക്കി കട്ടാന എണ്‍പതുകളില്‍ പിറന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിന്നിട്ട ഐതിഹാസിക ജാപ്പനീസ് ബൈക്ക്. ഇപ്പോഴിതാ കട്ടാനയെ തിരിച്ചുകൊണ്ടുവരികയാണ് സുസുക്കി. ജര്‍മ്മനിയില്‍ നടക്കുന്ന 2018 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് സുസുക്കി കട്ടാനയുടെ തിരിച്ചുവരവ്. കരുത്തന്‍ GSX-S1000 നെയ്ക്കഡ് ബൈക്കിന്റെ ഫ്രെയിം ഉപയോഗിച്ചാണ് പുതിയ കട്ടാനയുടെ ആവിഷ്‌കരണം. 2017 ല്‍ കമ്പനി കൊണ്ടുവന്ന കട്ടാന കോണ്‍സെപ്റ്റിന് സമാനമാണ് പുതിയ മോഡല്‍.
മുന്നില്‍ ചതുരാകൃതിയിലാണ് എല്‍ഇഡി ഹെഡ്ലാമ്പ്. വെട്ടിയൊതുക്കിയ ഇന്ധനടാങ്കിലേക്ക് ചേര്‍ന്നണയുന്ന പാതി ഫെയറിംഗ് പുതിയ കട്ടാനയുടെ ഡിസൈന്‍ സവിശേഷതയാണ്. കട്ടാന ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യതയും സുസുക്കി തേടുന്നുണ്ട്. ലിക്വിഡ് കൂള്‍ഡ് സവിശേഷതയുള്ള 999 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 148 bhp കരുത്തും 108 Nm torque ഉം പരമാവധിയേകാന്‍ കഴിയും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്സ്.
മൂന്നു തലത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ കട്ടാനയ്ക്ക് ആവശ്യമായ നിയന്ത്രണം നല്‍കും. പൂര്‍ണ്ണമായി ക്രമീകരിക്കാന്‍ സാധ്യമായ കയാബ 43 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍. പിന്നില്‍ ക്രമീകരിക്കാന്‍ കഴിവുള്ള മോണോഷോക്ക് സസ്പെന്‍ഷനും. അടുത്തവര്‍ഷം ആദ്യപാദത്തോടെ സുസുക്കി കട്ടാന യൂറോപ്യന്‍ വിപണികളില്‍ വില്‍പനയ്ക്കെത്തും.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്