Saturday, January 19th, 2019

ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി

ഇന്ധന സംവിധാനത്തിലെ നിര്‍മ്മാണപ്പിഴവു പരിഹരിക്കാനാണിത്

Published On:Nov 3, 2018 | 8:57 am

ഇന്ധന സംവിധാനത്തിലെ നിര്‍മ്മാണപ്പിഴവു പരിഹരിക്കാന്‍ ബൈക്കുകള്‍ സുസുക്കി തിരിച്ചുവിളിക്കുന്നു. ഇന്ത്യയില്‍ വിറ്റ GSX-S750, GSX-R1000R മോഡലുകളിലാണ് പ്രശ്നമുള്ളത്. ഇന്ധന പമ്പിലെ ‘ഒ’ റിങ്ങില്‍ സംഭവിച്ച നിര്‍മ്മാണപ്പിഴവു എത്രയുംവേഗം പരിഹരിച്ചു നല്‍കാന്‍ കമ്പനി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നേരത്തെ ഇതേ പ്രശ്നം കാരണം GSX-S750, GSX-R1000R, വി-സ്ട്രോം 650 XT മോഡലുകളെ വിദേശ വിപണികളില്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വില്‍പനയ്ക്കുവന്ന വി-സ്ട്രോം 650 XT -യില്‍ നിര്‍മ്മാണപ്പിഴവില്ലെന്നു കമ്പനി വ്യക്തമാക്കി.
‘ഒ’ റിങ്ങിലെ നിര്‍മ്മാണപ്പിഴവ് ബൈക്കുകളില്‍ ഇന്ധനം ചോരുന്നതിന് കാരണമാകുന്നു. നിലവിലെ ഡി ശൈലിയുള്ള ‘ഒ’ റിങ്ങുകള്‍ക്ക് പകരം വട്ടത്തിലുള്ള ‘ഒ’ റിങ്ങുകള്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണ് സുസുക്കി. എന്നാല്‍ ഇന്ത്യയില്‍ നിര്‍മ്മാണപ്പിഴവുള്ള ബൈക്കുകളുടെ എണ്ണം സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം തുടക്കത്തിലാണ് സുസുക്കി GSX-S750 ഇന്ത്യയില്‍ വില്‍നയ്ക്കു വന്നത്. വില 7.45 ലക്ഷം രൂപ.

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു