Wednesday, August 21st, 2019

സുസുക്കി ജിക്സര്‍ 250SF മോട്ടോജിപി പതിപ്പ്

1.71 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറു വില

Published On:Aug 8, 2019 | 12:30 pm

ജിക്സര്‍ 250SF മോട്ടോജിപി പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി മോട്ടാര്‍സൈക്കിള്‍. 1.71 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറു വില. യുവാക്കളെ ലക്ഷ്യമിട്ടാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. റേസിങ് ബ്ലൂ നിറത്തിലാണ് മോഡലിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സ്പോര്‍ടി മുഖഭാവം, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, എന്നിവയെല്ലാം പുതിയ പതിപ്പിലെയും സവിശേഷതകളാണ്.
സ്പോര്‍ടി ഡിസൈനും, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉയര്‍ന്ന ഇന്ധനശേഷിയുള്ള എഞ്ചിന്‍ കരുത്തും വാഹനത്തിന്റെ റേസിങ് സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ജിക്സര്‍ SF250 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എഞ്ചിന്‍ തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 9,000 rpm -ല്‍ 26 bhp പവറും 7,500 rpm -ല്‍ 22.6 Nm torque ഉം എഞ്ചിന്‍. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. എഞ്ചിന്‍ വേഗത്തില്‍ തണുപ്പിക്കുന്ന സുസുക്കി ഓയില്‍ കൂളിങ് സംവിധാനവും വാഹനത്തില്‍ ലഭ്യമാണ്. 38.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    6 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    6 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു