Tuesday, September 18th, 2018

പുതിയ സുസൂക്കി ജിക്സര്‍ എബിഎസ് ഇന്ത്യയില്‍ പുറത്തിറങ്ങി

87,250 രൂപയാണ് പുതിയ ജിക്സര്‍ എബിഎസിന്റെ വില

Published On:May 29, 2018 | 8:16 am

സുസൂക്കി ജിക്സര്‍ എബിഎസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 87,250 രൂപയാണ് പുതിയ ജിക്സര്‍ എബിഎസിന്റെ എക്സ്ഷോറൂം വില. പുതിയ ജിക്സറിന്റെ മുന്‍ടയറില്‍ ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയാണ് സുസൂക്കി നല്‍കുന്നത്. മുന്‍ടയറില്‍ ഘടിപ്പിച്ച വേഗ സെന്‍സര്‍ മുഖേനയാണ് എബിഎസിന്റെ പ്രവര്‍ത്തനം. പൊടുന്നനെ ബ്രേക്ക് ചെയ്യുമ്പോള്‍ ടയര്‍ വേഗത വിലയിരുത്തി ബൈക്ക് തെന്നി മാറാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ എബിഎസ് സഹായിക്കും.
എഞ്ചിനിലും മാറ്റങ്ങളില്ല. 154.9 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ ജിക്സര്‍ എബിഎസിലും തുടരുന്നു. 14.5 bhp കരുത്തും 14 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ഓട്ടോ ഹെഡ്ലാമ്പ് ഓണ്‍ ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ സുസൂക്കി ജിക്സര്‍ എബിഎസിന്റെ പ്രത്യേകതകളാണ്. ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളുണ്ട്. ജിക്സറിന്റെ
സ്പോര്‍ടി ഭാവം വെളിപ്പെടുത്തുന്ന ഇരട്ട എക്സ്ഹോസ്റ്റും എടുത്തു പറയേണ്ടതാണ്. മൂന്നു സ്പോക്ക് അലോയ് വീലും രണ്ടു ഘടകങ്ങളായുള്ള പിന്‍ഭാഗവും ജിക്സറിന്റെ ഡിസൈന്‍ സവിശേഷതയാണ്. മെറ്റാലിക് ട്രൈടണ്‍ ബ്ലൂ/ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, ക്യാന്‍ഡി സൊനൊമ റെഡ്/ മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നി നിറങ്ങളിലാണ് ബൈക്കിന്റെ എത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    8 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    9 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    12 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    13 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    14 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    14 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    16 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    16 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍