Thursday, July 18th, 2019

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തി

68,000 രൂപയാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില

Published On:Jul 19, 2018 | 3:10 pm

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 വിപണിയില്‍ പുറത്തിറങ്ങി. 68,000 രൂപയാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില (എക്സ്ഷോറൂം ദില്ലി). ഇന്ത്യയില്‍ സുസുക്കിയുടെ ഏറ്റവും വില കൂടിയ സ്‌കൂട്ടറാണിത്. ആഗോള നിരയിലെ ബര്‍ഗ്മാന്‍ സ്‌കൂട്ടറുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കമ്പനി രൂപകല്‍പന ചെയ്ത മാക്സി സ്‌കൂട്ടറാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125. കോണോടുകോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്ലാമ്പും ഇന്‍ഡിക്കേറ്ററുകളും മുന്‍ ഏപ്രണിന്റെ ഭാഗമാണ്.
താണുയര്‍ന്ന് നില്‍ക്കുന്ന സീറ്റ് ഘടന, പിറകിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റ്, സ്റ്റോറേജ് പോക്കറ്റ്, 21.5 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിവ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വിശേഷങ്ങളാണ്.
124.3 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. എഞ്ചിന്‍ 8.5 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ പിന്‍ ചക്രത്തിന് ലഭിക്കുക. ആക്സസ് 125 -ന്റെ അടിത്തറയാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റും ഉപയോഗിക്കുന്നത്. എഞ്ചിനും ആക്സസില്‍ നിന്നാണ്. മെറ്റാലിക് മാറ്റ ഫിബ്രിയോണ്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, പേള്‍ മിറേജ് വൈറ്റ് എന്നീ മൂന്നു നിറങ്ങള്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ലഭിക്കുക.

LIVE NEWS - ONLINE

  • 1
    18 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    25 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    42 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    1 hour ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    2 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം