പ്രീ-ബുക്കിംഗ് സുസുക്കി ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ച് സ്കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും
പ്രീ-ബുക്കിംഗ് സുസുക്കി ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ച് സ്കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും
സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് സ്കൂട്ടര്‍ ജൂലായ് 19 -ന് വിപണിയില്‍ എത്തും. ബര്ഗ്മന് സ്ട്രീറ്റ് 125 പ്രീ-ബുക്കിംഗ് സുസുക്കി ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ച് സ്കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും. അവതരണ വേളയില്‍ മാത്രമെ പുതിയ സ്കൂട്ടറിന്റെ വില സുസുക്കി പ്രഖ്യാപിക്കുകയുള്ളു. മാക്സി സ്കൂട്ടര്‍ രൂപകല്പനയാണ് ബര്ഗ്മാന് സ്ട്രീറ്റിന്. പ്രീമിയം ഫീച്ചര്‍, യൂറോപ്യന്‍ ശൈലി ഒപ്പം രാജ്യത്തെ ആദ്യ മാക്സി സ്കൂട്ടര്‍ എന്ന വിശേഷണവും ബര്ഗ്മാന് സ്ട്രീറ്റിന് സ്വന്തമാണ്.
എല്‍ഇഡി ഹെഡ്ലാമ്പുകളും ഏപ്രണിലാണ്. ബര്ഗ്മാന് സ്ട്രീറ്റിന്റെ പ്രത്യേകത ഹാന്‍ഡില്‍ബാറിലും തെളിഞ്ഞുനില്‍പ്പുണ്ട്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്സ്ക്രീനാണ് സ്കൂട്ടറില്‍. 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ട്യൂബ്ലെസ് ടയറുകള്‍, മള്‍ട്ടി ഫംങ്ഷന് കീ സ്ലോട്ട് എന്നിവ സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് 125 ന്റെ മറ്റു ഫീച്ചറുകളാണ്. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്ഗ്മാന് സ്ട്രീറ്റിന്. എന്നാല്‍ ബര്ഗ്മാന് സ്ട്രീറ്റിന്റെ കരുത്തുത്പാദനം സുസൂക്കി വെളിപ്പെടുത്തിയിട്ടില്ല. 8.5 bhp കരത്തും 10.2 Nm torqum എഞ്ചിനില്‍ എന്നാണ് സൂചന.
മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സ്കൂട്ടറില്‍ സസ്പെന്ഷന് നിറവേറ്റുക. നേര്‍ത്ത ശൈലിയിലുള്ള സ്റ്റൈലിഷ് ടെയില്‍ലൈറ്റും ബര്ഗ്മാന് സ്ട്രീറ്റില്‍ എടുത്തുപറയണം. മുന്‍ ഡിസ്ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്റെസ്റ്റ് എന്നിവയും സ്കൂട്ടറിന്റെ പ്രത്യേകതകളാണ്.