Thursday, August 16th, 2018

പുതിയ സുസുക്കി ബാന്‍ഡിറ്റ് 150

2018 ഗെയ്ക്കിന്‍ഡോ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ ബാന്‍ഡിറ്റ് 150 അവതരിച്ചത്

Published On:Aug 6, 2018 | 8:19 am

പുതിയ ബാന്‍ഡിറ്റ് 150 ബൈക്കിനെ സുസുക്കി അവതരിപ്പിച്ചു. 2018 ഗെയ്ക്കിന്‍ഡോ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ 2018 സുസുക്കി ബാന്‍ഡിറ്റ് 150 അവതരിച്ചത്. നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ GSX-S150 മോഡലിനെ അടിസ്ഥാനമാക്കിയാണ് സുസുക്കി ബാന്‍ഡിറ്റിന്റെ ഒരുക്കം. എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പരന്ന ഹാന്‍ഡില്‍ബാര്‍, ഇന്ധനടാങ്ക്, മൂര്‍ച്ചയേറിയ ടാങ്ക് ഘടനകളെല്ലാം ബാന്‍ഡിറ്റിന്റെ ഡിസൈന്‍ സവിശേഷതകളാണ്.
147.3 സിസി ലിക്വിഡ് കൂള്‍ഡ് DOHC ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബാന്‍ഡിറ്റില്‍. എഞ്ചിന്‍ 19.2 bhp കരുത്തും 14 Nm torquem പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇന്ത്യയില്‍ എത്തുന്ന ജിക്സറിനെക്കാളും ഉയര്‍ന്ന കരുത്തുത്പാദനം സുസുക്കി ബാന്‍ഡിറ്റ് അവകാശപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയം. 14.5 bhp കരുത്തും 14 Nm torque മാണ് ഇന്ത്യയില്‍ വില്‍പനയിലുള്ള ജിക്സറിന്റെ കരുത്തുത്പാദനം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും സുസുക്കി ബാന്‍ഡിറ്റില്‍ സസ്പെന്‍ഷന്‍ ഒരുക്കും.
ഇരുടയറുകളിലും ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിറവേറ്റുക. ഇന്‍ഡൊനീഷ്യയില്‍ GSX-S150 മോഡലിന് തൊട്ടുതാഴെയാണ് ബാന്‍ഡിറ്റ് 150-ക്കുള്ള സ്ഥാനം.

LIVE NEWS - ONLINE

  • 1
    3 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    4 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    6 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    7 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    7 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    7 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    9 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    11 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    12 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി