Sunday, September 23rd, 2018

വിദ്യാര്‍ത്ഥിക്ക് ചൂരല്‍ പ്രയോഗം; പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

വിവരമറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ല എന്നതാണ് പ്രധാനാധ്യാപകനെതിരായ കുറ്റം.

Published On:Jul 7, 2018 | 12:29 pm

ഇടുക്കി: സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബാബുരാജിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്. ഈ ക്രൂരകൃത്യം മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍.
കുട്ടി കുസൃതി കാട്ടിയെന്നും ഇതിന്റെ പേരില്‍ അടിച്ചപ്പോള്‍ കുട്ടി തിരിഞ്ഞതിനാലാണ് പുറത്ത് അടിയേറ്റതെന്നും അധ്യാപിക പറഞ്ഞതായി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ അറിയിച്ചിരുന്നു. എന്നാല്‍, വിവരമറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ല എന്നതാണ് പ്രധാനാധ്യാപകനെതിരായ കുറ്റം. അധ്യാപിക ഷീല അരുള്‍ റാണിയെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    27 mins ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    4 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    4 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    20 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്