Sunday, September 23rd, 2018

രാഷ്ട്രപതി സ്ഥാനത്തേക്ക് സുഷമയും ഗോപാല്‍കൃഷ്ണയും

      ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തും ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ഗാന്ധിജിയുടെ കൊച്ചുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചക്കായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ക്കായി പത്തംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഭരണപക്ഷത്ത് ആശങ്ക ഉയര്‍ത്തുന്നത് സഖ്യകക്ഷിയായ ശിവസേന സ്വീകരിക്കുന്ന നിലപാടുകളായിരിക്കും. പല കാര്യങ്ങളിലും … Continue reading "രാഷ്ട്രപതി സ്ഥാനത്തേക്ക് സുഷമയും ഗോപാല്‍കൃഷ്ണയും"

Published On:Jun 15, 2017 | 10:39 am

Sushma Swaraj and Gopalakrishna Gandhi Full

 

 

 
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തും ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ഗാന്ധിജിയുടെ കൊച്ചുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചക്കായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ക്കായി പത്തംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഭരണപക്ഷത്ത് ആശങ്ക ഉയര്‍ത്തുന്നത് സഖ്യകക്ഷിയായ ശിവസേന സ്വീകരിക്കുന്ന നിലപാടുകളായിരിക്കും. പല കാര്യങ്ങളിലും ബി ജെ പിക്കെതിരായ സമീപനമാണ് ശിവസേന പുലര്‍ത്തുന്നത്. ശിവസേനയെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായി സൂപ്പര്‍ കമ്പ്യൂട്ടര്‍ വിദഗ്ധനും നളന്ദ സര്‍വകലാശാല ചാന്‍സലറുമായ ഡോ വിജയ് പാണ്ഡുരംഗ് ഭട്കറിനെയും രാഷ്ട്രപതി സ്ഥാനത്തേക്ക് ബി ജെ പി പരിഗണിക്കുന്നുണ്ട്.
സമവായ ശ്രമങ്ങള്‍ ഊര്‍ജിതമാണെങ്കിലും ഇരുപക്ഷത്തിനും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാനാണ് സാധ്യത.

LIVE NEWS - ONLINE

  • 1
    12 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    14 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    16 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    18 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    20 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി