ആനാസ്താസ്യ ഒന്‍ടോ പ്രായം കൂടിയ സറഗേറ്റ് അമ്മ

Published:December 26, 2016

pregnancy-surrogate-full

 

 

 

 
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സറഗേറ്റ് അമ്മ എന്ന നേട്ടം ഗ്രീക്ക് വനിത ആനാസ്താസ്യ ഒന്‍ടോക്കു സ്വന്തം. അറുപത്തിയേഴാം വയസിലാണ് ഒന്‍ടോ അമ്മയായത്. മക്കള്‍ ഇല്ലാതിരുന്ന മകള്‍ക്ക് വേണ്ടിയാണ് ഇവരുടെ ത്യാഗമെന്നതാണ് ശ്രദ്ധേയം. സിസേറിയനിലൂടെയാണ് ഒന്‍ടോ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 2006ല്‍ 66മത് വയസില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയ സ്‌പെയ്ന്‍കാരി കാര്‍മന്‍ ലാറയുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും പ്രായം കൂടിയ സറഗേറ്റ് അമ്മ എന്ന ഗിന്നസ് ലോകറിക്കാര്‍ഡ് ഉണ്ടായിരുന്നത്.
കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കാന്‍ വേണ്ടി മറ്റൊരു സ്ത്രീ തന്റെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനും പ്രസവത്തിനുമായി നല്‍കുന്ന സമ്പ്രദായമാണ് സറഗസി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.