Tuesday, September 25th, 2018

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി

പത്തനംതിട്ട: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. ഓമല്ലൂര്‍ ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ്(26) കൊല്ലപ്പെട്ട സംഭവത്തില്‍ ഓമല്ലൂര്‍ മലങ്കാവ് കൊച്ചുമുരുപ്പേല്‍ സാംകുട്ടി(34), സഹോദരന്‍ സാബു എന്നിവരാണ് കീഴടങ്ങിയത്. സാംകുട്ടി പൊലീസ് സ്‌റ്റേഷനിലും സാബു പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് കീഴടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെ ഓമല്ലൂര്‍ പ്രക്കാനം റോഡില്‍ ഊപ്പമണ്‍ ജങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ സാംകുട്ടിയും സാബുവും മഹേഷിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മഹേഷിന്റെ … Continue reading "യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി"

Published On:Aug 2, 2018 | 8:02 am

പത്തനംതിട്ട: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. ഓമല്ലൂര്‍ ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ്(26) കൊല്ലപ്പെട്ട സംഭവത്തില്‍ ഓമല്ലൂര്‍ മലങ്കാവ് കൊച്ചുമുരുപ്പേല്‍ സാംകുട്ടി(34), സഹോദരന്‍ സാബു എന്നിവരാണ് കീഴടങ്ങിയത്. സാംകുട്ടി പൊലീസ് സ്‌റ്റേഷനിലും സാബു പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് കീഴടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെ ഓമല്ലൂര്‍ പ്രക്കാനം റോഡില്‍ ഊപ്പമണ്‍ ജങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ സാംകുട്ടിയും സാബുവും മഹേഷിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മഹേഷിന്റെ ഇടതുനെഞ്ചിന്റെ ഇടതുവശത്തായാണ് ഉളികൊണ്ട് കുത്തേറ്റത്. ഈ സമയം സാംകുട്ടിയുടെ മറ്റൊരു സഹോദരന്‍ ശീമോന്‍ സ്ഥലത്തെത്തിയിരുന്നു. രക്തംവാര്‍ന്ന് റോഡില്‍ കിടന്ന മഹേഷിനെ നാട്ടുകാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കീഴടങ്ങി ഇയാളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    33 mins ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    45 mins ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    53 mins ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    3 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    4 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു