Tuesday, June 18th, 2019

സഹകരണബാങ്കിലെ ക്രമക്കേട്; ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി

പത്തനംതിട്ട: കുമ്പളാംപൊയ്ക സര്‍വീസ് സഹകരണബാങ്കില്‍ ക്രമക്കേട് നടത്തിയ കേസില്‍ ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി. തലച്ചിറ ശാഖയില്‍ 4.31 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ ജീവനക്കാരനായ പ്രവീണ്‍ പ്രഭാകര്‍ പത്തനംതിട്ട കോടതി(രണ്ട്)യില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണ് പ്രവീണ്‍. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് അടയ്ക്കാനുള്ള പണം ജീവനക്കാരന്‍ കംപ്യൂട്ടറില്‍ കൃത്രിമം കാട്ടി സ്വന്തമാക്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് സഹകരണവകുപ്പും ഭരണസമിതിയും നല്‍കിയ … Continue reading "സഹകരണബാങ്കിലെ ക്രമക്കേട്; ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി"

Published On:Aug 1, 2018 | 8:00 am

പത്തനംതിട്ട: കുമ്പളാംപൊയ്ക സര്‍വീസ് സഹകരണബാങ്കില്‍ ക്രമക്കേട് നടത്തിയ കേസില്‍ ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി. തലച്ചിറ ശാഖയില്‍ 4.31 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ ജീവനക്കാരനായ പ്രവീണ്‍ പ്രഭാകര്‍ പത്തനംതിട്ട കോടതി(രണ്ട്)യില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണ് പ്രവീണ്‍. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് അടയ്ക്കാനുള്ള പണം ജീവനക്കാരന്‍ കംപ്യൂട്ടറില്‍ കൃത്രിമം കാട്ടി സ്വന്തമാക്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് സഹകരണവകുപ്പും ഭരണസമിതിയും നല്‍കിയ പരാതിയില്‍ മലയാലപ്പുഴ പോലീസ് കേസെടുത്തിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ മത്തായി ചാക്കോ ആണ് ബാങ്ക് പ്രസിഡന്റ്. ജില്ലാ കമ്മിറ്റിയംഗമായ കോമളം അനിരുദ്ധനും ഭരണസമിതിയംഗമാണ്.

LIVE NEWS - ONLINE

  • 1
    10 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    12 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    13 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    16 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    17 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    19 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    19 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    20 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    21 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി