Sunday, February 17th, 2019

സുരേശന് അന്ത്യാഞ്ജലി; വിട വാങ്ങിയത് പ്രിയ ഏജന്റ്

സുദിനം പത്രത്തിന്റെ തുടക്കം മുതല്‍ ടൗണിലെ ഏജന്റായിരുന്നു.

Published On:Jul 26, 2018 | 11:01 am

കണ്ണൂര്‍: ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പത്ര ഏജന്റ് നാറാത്തെ സ്വാതിയില്‍ പി സുരേശന്‍(55) കണ്ണരിലെ നിറസാന്നിധ്യമായിരുന്നു. സുദിനം പത്ര ഏജന്റും ലോട്ടറി വില്‍പ്പനക്കാരനുമായി വര്‍ഷങ്ങളോളം കണ്ണൂര്‍ ടൗണിലാണ് പ്രവര്‍ത്തിച്ചത്. നഗരത്തിലെ വ്യാപാരികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, ബസ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സുപരിചിതനാണ്. നാല് പതിറ്റാണ്ടുകളാണ് സുരേശന്‍ പത്ര വിതരണം നടത്തിയത്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും ആളുകള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. സുദിനം പത്രത്തിന്റെ തുടക്കം മുതല്‍ ടൗണിലെ ഏജന്റായിരുന്നു.
മരണവാര്‍ത്തയറിഞ്ഞ് സാമൂഹ്യ-സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പൗരപ്രമുഖരും മാധ്യമസമൂഹവും സുരേശന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആശുപത്രിയിലും വീട്ടിലും എത്തിയിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം കണ്ണാടിപ്പറമ്പ് സമുദായ ശ്മശാനത്തില്‍ ഇന്ന് വൈകിട്ട് 4.30ന് സംസ്‌കരിക്കും.
പരേതരായ പനോളി മാധവന്‍ നമ്പ്യാര്‍-കാര്‍ത്യായനിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി സി ഗീത (അതുല്യ ബുക്‌സ്, കണ്ണൂര്‍). മകള്‍: സ്വാതി. മരുമകന്‍: സ്മൃതിന്‍ (മസ്‌കത്ത്). സഹോദരങ്ങള്‍: രമ, രാജി, രമേശന്‍, സജിത, രാജേഷ് (ബംഗളുരു).

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    4 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    16 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    20 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും