Wednesday, August 21st, 2019

സുരേഷ് റെയ്‌നക്ക് ശസ്ത്രക്രിയ നടത്തി

ഇന്ത്യക്കുവേണ്ടി 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ടിട്വന്റിയും കളിച്ച താരമാണ് റെയ്‌ന.

Published On:Aug 10, 2019 | 10:03 am

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന കാല്‍മുട്ടിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി. ആംസ്റ്റര്‍ഡാമിലായിരുന്നു ശസ്ത്രക്രിയ.
ട്വിറ്ററിലൂടെ ബി.സി.സി.ഐയാണ് ചിത്രം സഹിതം ഇക്കാര്യം അറിയിച്ചത്. റെയ്‌നക്ക് ആറാഴ്ചത്തെയെങ്കിലും വിശ്രമം ആവശ്യമാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. എച്ച്. വാന്‍ ഡെര്‍ ഹോവെന്‍ അറിയിച്ചു. ഇതോടെ ഈ ആഭ്യന്തര ക്രിക്കറ്റ് സീണിലെ നല്ലൊരു പങ്കും മുപ്പത്തിരണ്ടുകാരനായ റെയ്‌നയ്ക്ക് കളിക്കാനാവില്ല.
ഏതാനും മാസങ്ങളായി മുട്ടുവേദന അനുഭവിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കൂടിയായ റെയ്‌ന മെയില്‍ ഐ.പി. എല്ലിനുശേഷം മത്സരരംഗത്ത് സജീവമായിരുന്നില്ല. 2018 ജൂലായില്‍ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനമായിരുന്നു അവസാനം കളിച്ച അന്തര്‍ദേശീയ മത്സരം. 2010 ജൂലായ്ക്കുശേഷം ടെസ്റ്റും കളിച്ചിട്ടില്ല.
ഇന്ത്യയ്ക്കുവേണ്ടി 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ടിട്വന്റിയും കളിച്ച താരമാണ് റെയ്‌ന. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ടെസ്റ്റില്‍ ഒരു സെഞ്ചുറി അടക്കം 768 ഉം ഏകദിനത്തില്‍ അഞ്ച് സെഞ്ചുറി അടക്കം 5615 റണ്‍സും നേടിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു