Thursday, February 21st, 2019

രാജിവിവാദം; പ്രതികരിക്കാനില്ല: സുരേഷ് ഗോപി

ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്

Published On:Jun 28, 2018 | 4:40 pm

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ നടന്‍ സുരേഷ് ഗോപി എം.പി. അമ്മയില്‍ ഇപ്പോള്‍ താന്‍ സജീവമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വിവാദങ്ങളെ കുറിച്ചോ വിമര്‍ശനങ്ങളെ കുറിച്ചോ പ്രതികരിക്കാന്‍ നടനും എം.എല്‍.എയുമായ കെ.ബി. ഗണേശ് കുമാറും നടി കെ.പി.എ.സി ലളിതും തയാറായില്ല. വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.പി.എ.സി ലളിത പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടെന്നും എന്നാല്‍, അത് മാധ്യമങ്ങളോട് പറയുന്നില്ലെന്നും കെ.പി.എ.സി ലളിത വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍