Tuesday, November 20th, 2018

ബോള്‍ പേനത്തുമ്പില്‍ കോറിയ ജീവിതം

അഞ്ജു വര്‍ഗീസ് കണ്ണൂര്‍: ബോള്‍ പേനയുടെ തുമ്പുകൊണ്ട് സുരേന്ദ്രന്‍ വരച്ച ചിത്രങ്ങള്‍ക്ക് മാരിവില്ലിന്റെ അഴക്. നിറക്കൂട്ടുകളുടെയും ചായങ്ങളുടേയും വൈവിധ്യങ്ങളില്ലെങ്കിലും സുരേന്ദ്രന്റെ ഓരോ ചിത്രങ്ങളും ദുരിതപര്‍വ്വം തീര്‍ക്കുകയാണ്. ബോള്‍പേനകൊണ്ടുള്ള വരകളിലൂടെയാണ് സുരേന്ദ്രന്‍ തന്റെ ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. സ്വപ്‌നങ്ങളും പ്രതീക്ഷകളും അതിനൊപ്പം നേരിടേണ്ടിവന്ന ഒറ്റപ്പെടലുകളുമെല്ലാമാണ് വരകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമയോടും നാടകങ്ങളോടും ചെറുപ്പത്തില്‍ തന്നെ സുരേന്ദ്രന് വലിയ കമ്പമായിരുന്നു. അതുകൊണ്ട് തന്നെയാണ് പല നാടകങ്ങളുടെ പിന്നാമ്പുറത്ത് പ്രവര്‍ത്തിക്കാനും അതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്താനും ഈ പത്താംക്ലാസുകാരന് കഴിഞ്ഞത്. നാടകങ്ങളിലെ മേക്കപ്പും … Continue reading "ബോള്‍ പേനത്തുമ്പില്‍ കോറിയ ജീവിതം"

Published On:Jul 26, 2017 | 3:14 pm

അഞ്ജു വര്‍ഗീസ്
കണ്ണൂര്‍: ബോള്‍ പേനയുടെ തുമ്പുകൊണ്ട് സുരേന്ദ്രന്‍ വരച്ച ചിത്രങ്ങള്‍ക്ക് മാരിവില്ലിന്റെ അഴക്. നിറക്കൂട്ടുകളുടെയും ചായങ്ങളുടേയും വൈവിധ്യങ്ങളില്ലെങ്കിലും സുരേന്ദ്രന്റെ ഓരോ ചിത്രങ്ങളും ദുരിതപര്‍വ്വം തീര്‍ക്കുകയാണ്. ബോള്‍പേനകൊണ്ടുള്ള വരകളിലൂടെയാണ് സുരേന്ദ്രന്‍ തന്റെ ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. സ്വപ്‌നങ്ങളും പ്രതീക്ഷകളും അതിനൊപ്പം നേരിടേണ്ടിവന്ന ഒറ്റപ്പെടലുകളുമെല്ലാമാണ് വരകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമയോടും നാടകങ്ങളോടും ചെറുപ്പത്തില്‍ തന്നെ സുരേന്ദ്രന് വലിയ കമ്പമായിരുന്നു. അതുകൊണ്ട് തന്നെയാണ് പല നാടകങ്ങളുടെ പിന്നാമ്പുറത്ത് പ്രവര്‍ത്തിക്കാനും അതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്താനും ഈ പത്താംക്ലാസുകാരന് കഴിഞ്ഞത്. നാടകങ്ങളിലെ മേക്കപ്പും ബോര്‍ഡ് എഴുത്തുമെല്ലാം ഈ കൈകളില്‍ ഭദ്രമായിരുന്നു. എന്നാല്‍ ഒരുനിമിഷത്തെ വിധിയുടെ വിളയാട്ടത്തിലാണ് ആഗ്രഹിച്ച സ്വപ്‌നങ്ങളും ജീവിതവുമെല്ലാം മാറിമറിഞ്ഞത്.
പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് സുരേന്ദ്രന് ഡിഫ്തീരിയ പിടിപെട്ടത്. കൂടാതെ അതിനൊപ്പം എല്ലുകളെയും ഞരമ്പിനെയും തളര്‍ത്തുന്ന സ്‌പൈറല്‍ മസ്‌കുലര്‍ അട്രോപ്പി എന്ന രോഗവും പിടിപെട്ടു. അതോടെ അതുവരെ ഓടിനടന്ന കാലുകള്‍ പിന്നീട് ചലിക്കാതെയായി. കൈകാലുകള്‍ തളര്‍ന്ന് മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തില്‍ മൂന്നുവര്‍ഷത്തോളം കിടന്നു. ജീവിതത്തിലേക്ക് ഇനി മടങ്ങിവരാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോഴും മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും ആത്മവിശ്വാസവുമാണ് സുരേന്ദ്രന്റെ ജീവിതത്തിന് വഴിതെളിയിച്ചത്. അവിടെനിന്നുംജീവിത്തിലേക്കുള്ള മടക്കയാത്രയില്‍ ബോള്‍പേനയും അതിലൂടെ കോറിയ ചിത്രങ്ങളും സന്തതസഹചാരിയായി. പിന്നീടുള്ള ജീവിതം ചിത്രവരക്കുവേണ്ടി മാത്രമായിരുന്നു.
ഒരിക്കലും ചിത്രരചനക്ക് വിഷയങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. കാരണം സുരേന്ദ്രന്റെ ജീവിതം തന്നെയായിരുന്നു ഓരോ ചിത്രങ്ങളും. ബോള്‍പേനകള്‍കൊണ്ടുള്ള ചിത്രങ്ങള്‍ക്ക് പുറമെ അക്രിലിക്ക് പെയിന്റിംഗും സുരേന്ദ്രന്‍ ചെയ്യാറുണ്ട്.
ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ട് പല എക്‌സിബിഷനുകളും സുരേന്ദ്രന്‍ നടത്തിയിട്ടുണ്ട്. ചിത്ര കലാ പരിഷത്തിന്റെ ബാനറില്‍ 2006ല്‍ കണ്ണൂര്‍ ടൗണ്‍ ഹാളിലായിരുന്നു ആദ്യപ്രദര്‍ശനം. പിന്നീട് എറണാകുളം, കോഴിക്കോട് മുംബൈ, തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലും ചിത്രപ്രദര്‍ശനം നടത്തി. 2009 കേസരി കിയാഫ്, 2011ല്‍ കളേഴ്‌സ് ഓഫ് പാരഡൈസ്, 2012 ഞെരളാത്ത് എന്നീ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
പതിനഞ്ചാം വയസില്‍ രോഗം പിടിപെട്ട് സുരേന്ദ്രന്റെ കാലുകള്‍ക്ക് ഇപ്പോഴും ചലനശേഷിയില്ല. അതുകൊണ്ട് തന്നെ പ്രഭാതകൃത്യത്തിനും മറ്റും സഹായത്തിനായി അനുജന്‍ ധനേഷും ഉണ്ടാകും. പിന്നെ ഉയരമുള്ള മേശക്ക് പുറത്തിരുന്ന് ചിത്രം വരക്കും. അതാണ് പതിവ് ശീലം. ചിത്രരചനയെ കൂടാതെ യാത്രചെയ്യുകയെന്നതാണ് മറ്റൊരു വിനോദം. യാത്രകള്‍ കൊണ്ടുപോകാനും മറ്റ് ആവശ്യങ്ങള്‍ക്കും സുഹൃത്തിന്റെ വാഹനമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വാഹനം വീട്ടുമുറ്റത്തേക്ക് എത്തിക്കാനുള്ള സൗകര്യമില്ലാത്തതും സുരേന്ദ്രന് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ഇനിയൊരിക്കലും കേരളത്തില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സുരേന്ദ്രന്‍ തയ്യാറല്ല. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ചിത്രരചനയോടും ചിത്രങ്ങളോടും താല്‍പര്യം കുറവാണെന്നാണ് സുരേന്ദ്രന്റെ പക്ഷം. ഭിന്നശേഷിയുള്ളവരെ പൊതുവെ മാറ്റിനിര്‍ത്തുകയും സമൂഹത്തില്‍ അവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.
കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ചേലേരി വലിയ പുരയില്‍ സി വി കൃഷ്ണന്റേയും പി വി ലക്ഷ്മിയുടേയും മകനാണ് സുരേന്ദ്രന്‍. വരച്ച വരകള്‍ക്ക് മുകളില്‍ വീണ്ടും മറ്റൊരു വര പതിഞ്ഞാല്‍ ചിത്രത്തിന്റെ ഭംഗി കുറയുമായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ദുരിതത്തിനുമേല്‍ ദുരിതം വന്നപ്പോഴും ആത്മവിശ്വാസത്തോടെ അതിനെ നേരിടാനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്.

 

 

LIVE NEWS - ONLINE

 • 1
  7 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  8 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  10 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  12 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  14 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  15 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  16 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  16 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  17 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല