Wednesday, May 22nd, 2019

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ റോഡിലെ കുഴിയില്‍ വീണു മരിക്കുന്നു: സുപ്രീംകോടതി.

റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതുകൊണ്ടാണ് ഇത്രയധികം പേര്‍ മരിക്കാനിടയായതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി

Published On:Dec 6, 2018 | 7:43 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ റോഡിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നുവെന്ന് സുപ്രീംകോടതി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത്തരം അപകടങ്ങളില്‍പ്പെട്ട് 14,926 പേര്‍ മരിക്കാനിടയായതില്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് ആശങ്ക രേഖപ്പെടുത്തി.
റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതുകൊണ്ടാണ് ഇത്രയധികം പേര്‍ മരിക്കാനിടയായതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. റോഡിലെ കുഴിയില്‍വീണ് അപകടത്തില്‍പ്പെട്ട് മരിച്ച രണ്ടുപേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ജൂലായ് 20 സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയോട് വിഷയം പരിശോധിക്കാന്‍ ബഞ്ച് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ വളരെ ഗൗരവകരമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    14 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്