Monday, September 24th, 2018

നാലു മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള സ്‌റ്റേ തുടരും

ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നത്.

Published On:Sep 7, 2018 | 2:19 pm

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീം കോടതി നടപടി തുടരും. തൊടുപുഴ അല്‍ അസ്ഹര്‍, ഡി എം വയനാട്, ഒറ്റപ്പാലം പി കെ ദാസ്, വര്‍ക്കല എസ് ആര്‍ എന്നീ കോളേജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നത്. ഈ കോളേജുകളിലെ പ്രവേശനത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നത്. ഇവിടെ അനധികൃതമായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ പുറത്താകും. കോടതി വിധിയെ തുടര്‍ന്ന് ഈ കോളേജുകളിലെ സ്‌പോട്ട് അഡ്മിഷന്‍ നിറുത്തിവച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    5 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    10 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    11 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    12 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    12 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു