Monday, February 18th, 2019

ആള്‍ക്കൂട്ട ആക്രമണം; വിധി ഒരാഴ്ചക്കകം നടപ്പിലാക്കണം: സുപ്രീംകോടതി

സുപ്രീംകോടതിയുടെ വിധി പുറത്ത് വന്നതിന് ശേഷവും രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

Published On:Sep 7, 2018 | 1:52 pm

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച് പുറപ്പെടുവിച്ച വിധി ഒരാഴ്ചക്കകം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രസര്‍ക്കാറിനുമാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. വിധി നടപ്പാക്കാത്ത പക്ഷം സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വാല്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ആള്‍ക്കൂട്ട ആക്രമണങ്ങളിലെ പ്രതികളെ ശിക്ഷിക്കാന്‍ പ്രത്യേക നിയമം ഉണ്ടാക്കണമെന്നും പാര്‍ലമെന്റിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
സുപ്രീംകോടതിയുടെ വിധി പുറത്ത് വന്നതിന് ശേഷവും രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഇതാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

 

LIVE NEWS - ONLINE

  • 1
    28 mins ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    5 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    7 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    9 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    24 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍