Thursday, April 25th, 2019

സ്വവര്‍ഗരതി; തീരുമാനം സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍

കുറ്റമാണെങ്കിലും അല്ലെങ്കിലും കോടതി ആ വിഷയം കൈകാര്യം ചെയ്യും.

Published On:Jul 11, 2018 | 12:51 pm

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെന്ന ഹരജിയില്‍ തീരുമാനം സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ രതിയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.
ഭണഘടനയുടെ 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി കുറ്റകരമാണെന്നതിനാലാണ് തീരുമാനം കോടതിയുടെ വിവേകത്തിന് വിട്ടു നല്‍കുന്നത്. അതൊരു കുറ്റമാണെങ്കിലും അല്ലെങ്കിലും കോടതി ആ വിഷയം കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.
ഇഷ്ടമുള്ള ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാണെന്നും പങ്കാളിയെന്നാല്‍ എതിര്‍ലിംഗമാകണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചിരുന്നു. സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനുള്ള ഹരജി കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി വാദംകേള്‍ക്കാന്‍ തുടങ്ങിയത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം