Sunday, September 23rd, 2018

പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ: സുപ്രീംകോടതി

ഭരണപരമായ കാര്യങ്ങളിലെ അവസാന വാക്ക്, തുല്യന്മാര്‍ക്കിടയിലെ ഒന്നാമന്‍

Published On:Jul 6, 2018 | 11:30 am

ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിക്കുന്നതിനും കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിതരണം ചെയ്യുന്നതിനുമുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഭരണപരമായ കാര്യങ്ങളിലെ അവസാന വാക്ക് ചീഫ് ജസ്റ്റിസാണ്. ചീഫ് ജസ്റ്റിസ് തുല്യന്മാര്‍ക്കിടയിലെ ഒന്നാമനാണ്. അദ്ദേഹത്തിനുള്ള സവിശേഷാധികാരത്തെ ഒരാള്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും അഡ്വ. ശാന്തിഭൂഷന്റെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസുകള്‍ വിതരണം ചെയ്യുന്നതിലും ബെഞ്ചുകള്‍ രൂപീകരിക്കുന്നതിലും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കുന്നില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തില്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ലക്‌നൗ സ്വദേശിയായ അഡ്വ. അശോക് പാണ്ഡെ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശാന്തിഭൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംശയമോ തര്‍ക്കമോ വേണ്ടെന്നും കേസുകള്‍ നിശ്ചയിക്കുന്നത് (മാസ്റ്റര്‍ ഒഫ് റോസ്റ്റര്‍) മറ്റ് ജഡ്ജിമാരിലേക്ക് വീതിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസുകള്‍ വീതിക്കുന്നത് കൊളീജിയവുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് സുപ്രീംകോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്ന് വ്യക്തമാക്കുന്ന വിധി പുറപ്പെടുവിക്കുന്നത് ഇത് മൂന്നാം തവണയാണ്. ജഡ്ജിമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമായത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    3 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    3 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    15 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    16 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    21 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    21 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    21 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു