Tuesday, June 18th, 2019

പ്രവാസി മലയാളികള്‍ക്കായി നിയമസഹായ കേന്ദ്രങ്ങള്‍ വരുന്നു

മധു മേനോന്‍ കണ്ണൂര്‍ : വിദേശരാജ്യങ്ങളില്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിയമസഹായകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇന്ത്യയുടെ എംബസിയുള്ള രാജ്യങ്ങളില്‍ അതുടനെ നിലവില്‍ വരും. അത്തരം രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് നോര്‍ക്കക്ക് ചില പരിമിതികളുള്ള സാഹചര്യത്തിലാണിത്. വിദേശത്തുള്ളവര്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം രണ്ട് തരത്തിലാണെന്നും നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് ഇവിടുത്തെ പദ്ധതിയിലേക്ക് മാറുന്നതിന് കാലതാമസം അനുഭവപ്പെടുന്നതിന് മാറ്റം കൊണ്ടുവരുന്നുണ്ട്. വിദേശത്ത് അംഗത്വമുള്ളവര്‍ക്ക് പ്രതിമാസം അംശാദായം 300 രൂപയും നാട്ടില്‍ … Continue reading "പ്രവാസി മലയാളികള്‍ക്കായി നിയമസഹായ കേന്ദ്രങ്ങള്‍ വരുന്നു"

Published On:Feb 23, 2012 | 10:32 am

മധു മേനോന്‍

കണ്ണൂര്‍ : വിദേശരാജ്യങ്ങളില്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിയമസഹായകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇന്ത്യയുടെ എംബസിയുള്ള രാജ്യങ്ങളില്‍ അതുടനെ നിലവില്‍ വരും. അത്തരം രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് നോര്‍ക്കക്ക് ചില പരിമിതികളുള്ള സാഹചര്യത്തിലാണിത്.

വിദേശത്തുള്ളവര്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം രണ്ട് തരത്തിലാണെന്നും നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് ഇവിടുത്തെ പദ്ധതിയിലേക്ക് മാറുന്നതിന് കാലതാമസം അനുഭവപ്പെടുന്നതിന് മാറ്റം കൊണ്ടുവരുന്നുണ്ട്. വിദേശത്ത് അംഗത്വമുള്ളവര്‍ക്ക് പ്രതിമാസം അംശാദായം 300 രൂപയും നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് 100 രൂപയുമാണ് അംശാദായമെന്നാണ് ക്ഷേമബോര്‍ഡ് പറയുന്നത്.

വിദേശത്ത് പണമടക്കുന്നവര്‍ക്ക് പെന്‍ഷന്‍ 1000 രൂപയും നാട്ടില്‍ അംഗത്വമുള്ളവര്‍ക്ക് 500 രൂപയുമാണ് പെന്‍ഷന്‍. നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ഒന്നുകില്‍ 300 രൂപ അടക്കുന്ന പദ്ധതിയിലോ നാട്ടിലെ പദ്ധതിയിലോ തുടരാന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാറിന്റെ തീരുമാനം കാത്തിരിക്കുകയാണ്.

ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിച്ച 85,000 പേരില്‍ 68,000 പേര്‍ക്കും ഇതിനകം കാര്‍ഡ് നല്‍കി കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന 17,000 പേര്‍ക്ക് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിദേശത്ത് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുള്ള അപേക്ഷകളില്‍ ഇനിയും തീരുമാനമൊന്നുമായിട്ടില്ല. കാരുണ്യം പദ്ധതി പ്രകാരമാണ് ഇത്തരം കേസുകളില്‍ സഹായം അനുവദിക്കുന്നതെന്നാണ്് നോര്‍ക്ക സെല്‍ അധികൃതര്‍ പറയുന്നത്. എംബസിയോ തൊഴില്‍ സ്‌പോണ്‍സറോ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാത്ത കേസുകളിലാണ് നോര്‍ക്കയില്‍ നിന്ന് സഹായം കിട്ടുക.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തെ ബി.പി.എല്‍ പട്ടികയില്‍പ്പെടുത്തുന്നതും പ്രവാസി കുടുംബത്തില്‍ നിശ്ചിത ശതമാനം സംവരണം എല്ലാ മേഖലയിലും അനുവദിക്കുന്ന ആവശ്യങ്ങളും സര്‍ക്കാറിന്റെ പരിഗണനയിലാണ്.
60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ അനുവദിക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ഓഫീസ് വഴി 1750 രൂപ കെട്ടിവെച്ച് വിദേശത്ത് പോയവര്‍ക്ക് ആ തുകയുടെ പലിശ ഉപയോഗിച്ച് ഇത് നല്‍കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്. ഇത്തരം കേസുകളില്‍ വിദേശത്ത് പോയ കൃത്യമായ തീയതി അറിയിച്ചാല്‍ ആനുകൂല്യത്തോടെ തുക തിരിച്ചുനല്‍കാനാണ് കേന്ദ്ര ഗവര്‍മെന്റ് പറയുന്നതത്രെ.

യുദ്ധം, സാമ്പത്തികമാന്ദ്യം, സ്വദേശിവല്‍കരണം എന്നിവ മൂലം തിരിച്ചെത്തുന്നവര്‍ക്കുള്ള പുനരധിവാസത്തെക്കുറിച്ച് ചര്‍ച്ചയും നടക്കുന്നുണ്ട്. എസ്.ബി.ടിയുടെ ചില ശാഖകള്‍ അംശാദായം സ്വീകരിക്കുന്നതി ല്‍ വൈമുഖ്യം കാണിക്കുന്ന പരാതിയും നിലവിലുണ്ട്.

LIVE NEWS - ONLINE

 • 1
  10 hours ago

  ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

 • 2
  12 hours ago

  സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

 • 3
  13 hours ago

  മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

 • 4
  16 hours ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 5
  18 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 6
  20 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 7
  20 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 8
  20 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 9
  21 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി