Thursday, August 22nd, 2019

സൂപ്പര്‍ തേസ്‌ഡേ നാളെ

ചങ്കിടിച്ച് മുന്നണികള്‍

Published On:May 22, 2019 | 10:02 am

കണ്ണൂര്‍: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ സൂപ്പര്‍ തേസ്‌ഡേ നാളെ. ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചങ്കിടിപ്പോടെയാണ് മുന്നണികള്‍. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് തുടങ്ങും. ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് കരുതുന്നത്.
വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരം ആറുമണിക്കേ ഉണ്ടാകൂ. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുബൂത്തുകളിലെവീതം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത്. ഇ.വി.എമ്മുകളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടാകും വിവി പാറ്റുകള്‍ എണ്ണുക എന്നാണ് സൂചന. ഫലപ്രഖ്യാപനത്തിന് സാധാരണ നാലുമുതല്‍ ആറുമണിക്കൂറാണ് വേണ്ടിവന്നിരുന്നത്. എന്നാല്‍, വിവി പാറ്റുകള്‍ എണ്ണുന്നതോടെ പത്തുമണിക്കൂര്‍വരെ വേണ്ടിവരും.
സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രവും സജ്ജമാക്കി.
23 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുക. രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണും. അതോടൊപ്പം ഇ.ടി.പി.ബി.എസ്. വഴി ലഭിച്ച സര്‍വീസ് വോട്ടുകളുടെ സ്‌കാനിംഗ് ആരംഭിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. നാല് കൗണ്ടിംഗ് ടേബിളുകളാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകളുള്ള സ്ഥലങ്ങളില്‍ കമ്മിഷന്‍ അനുവാദത്തോടെ അധികം ടേബിളുകള്‍ ഒരുക്കും.
നാളെ രാവിലെ സ്‌ട്രോംഗ് റൂമില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിംഗ് സൂപ്പര്‍വൈസറും കൗണ്ടിംഗ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. 2640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ദിവസം സുരക്ഷക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയില്‍നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    3 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    3 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    5 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    5 hours ago

    സിന്ധു ക്വാര്‍ട്ടറില്‍