Thursday, November 15th, 2018

സുപ്പര്‍ സ്റ്റാറുകളുടെ ബാല്യക്കാരന്‍

      മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളുടെയും ബാല്യമവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചൊരു യുവാവുണ്ട്, ബിയോണ്‍. വടക്കന്‍ വീരഗാഥമുതല്‍ തെങ്കാശിപ്പട്ടണം വരെ നീണ്ടുനില്‍ക്കുന്നു ആ ഭാഗ്യം. മിക്ക സൂപ്പര്‍സ്റ്റാറുകളുടെയും കുട്ടിക്കാലം അവതരിപ്പിച്ചുകഴിഞ്ഞ ബിയോണ്‍ ഇപ്പോള്‍ നായക വേഷത്തിലുമെത്തിക്കഴിഞ്ഞു. അഞ്ചാം വയയിലാണ് ബാലതാരമായി വടക്കന്‍ വീരഗാഥയില്‍ ബിയോണ്‍ അഭിനയിക്കുന്നത്. അങ്ങിനെ കളിച്ചുനടക്കേണ്ട പ്രായത്തില്‍തന്നെ ബാലതാരമെന്ന പേര് ലഭിച്ചു. പിന്നീടുള്ള സിനിമകളിലെല്ലാം അവസരങ്ങള്‍ ബിയോണിനെ തേടിയെത്തുകയായിരുന്നു. ക്രോണിക്ബാച്ചിലറിലും, വല്യേട്ടനിലും മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചു. മഹാത്മായിലും, തെങ്കാശിപ്പട്ടണത്തിത്തിലും സുരേഷ് ഗോപിയുടേതും. അങ്ങിനെ പേരും … Continue reading "സുപ്പര്‍ സ്റ്റാറുകളുടെ ബാല്യക്കാരന്‍"

Published On:Nov 5, 2013 | 10:52 am

Biyon

 

 

 

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളുടെയും ബാല്യമവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചൊരു യുവാവുണ്ട്, ബിയോണ്‍. വടക്കന്‍ വീരഗാഥമുതല്‍ തെങ്കാശിപ്പട്ടണം വരെ നീണ്ടുനില്‍ക്കുന്നു ആ ഭാഗ്യം. മിക്ക സൂപ്പര്‍സ്റ്റാറുകളുടെയും കുട്ടിക്കാലം അവതരിപ്പിച്ചുകഴിഞ്ഞ ബിയോണ്‍ ഇപ്പോള്‍ നായക വേഷത്തിലുമെത്തിക്കഴിഞ്ഞു.
അഞ്ചാം വയയിലാണ് ബാലതാരമായി വടക്കന്‍ വീരഗാഥയില്‍ ബിയോണ്‍ അഭിനയിക്കുന്നത്. അങ്ങിനെ കളിച്ചുനടക്കേണ്ട പ്രായത്തില്‍തന്നെ ബാലതാരമെന്ന പേര് ലഭിച്ചു. പിന്നീടുള്ള സിനിമകളിലെല്ലാം അവസരങ്ങള്‍ ബിയോണിനെ തേടിയെത്തുകയായിരുന്നു. ക്രോണിക്ബാച്ചിലറിലും, വല്യേട്ടനിലും മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചു. മഹാത്മായിലും, തെങ്കാശിപ്പട്ടണത്തിത്തിലും സുരേഷ് ഗോപിയുടേതും. അങ്ങിനെ പേരും പെരുമയും കൈവന്നു.
ഭരതന്റെ പുതിയ പറങ്കിമല എന്ന ചിത്രത്തില്‍ നായക വേഷം ചെയ്യുകയാണ് ബിയോണ്‍. അപ്പു എന്ന കഥാപാത്രത്തെയാണ് അതില്‍ അവതരിപ്പിക്കുന്നത്. തമിഴില്‍ തെങ്കാശിപ്പട്ടണത്തിന്റെ റീമേക്ക് ചെയ്തിരുന്നു. ഒരു കന്നഡ ചിത്രവും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു ഇംഗ്ലീഷ് പടം ചെയ്തുകഴിഞ്ഞു. ചാകരയെന്നാണ് ആ സിനിമയുടെ പേര്. അതില്‍ ബിയോണല്ലാതെ മലയാളികളൊന്നുമില്ല. എന്നാല്‍ ചിത്രമിറങ്ങുമോയെന്ന സംശയമുണ്ട്. മലയാളത്തില്‍ ഒരുപാട് അവസരങ്ങള്‍ എന്നെത്തേടിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റു ഭാഷകളിലേക്ക് പോകണമെന്ന ആഗ്രഹമൊന്നുമില്ല.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    22 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    22 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി