Wednesday, August 21st, 2019

സൂപ്പര്‍-ഡ്യൂപ്പര്‍ …ഡാലിച്ച്

17 വര്‍ഷത്തോളം നീണ്ട പ്രൊഫഷണല്‍ ഫുട്ബാള്‍ കരിയറിന് ശേഷ മാണ് ഡാലിച്ച് പരിശീലകനാകുന്നത്.

Published On:Jul 12, 2018 | 12:45 pm

കണ്ണൂര്‍: ക്രൊയേഷ്യ എന്ന രാജ്യത്തെക്കുറിച്ച് ലോകകപ്പിന്റെ തുടക്കത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കൂടുതലായൊന്നും അറിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി, ക്രൊയേഷ്യന്‍ താരങ്ങളെയും അവരുടെ കോച്ചിനെയും മലയാളികള്‍ക്കെന്ന പോലെ കണ്ണൂരുകാര്‍ക്കും ഏറെ സുപരിചിതം. ഇപ്പോള്‍ റഷ്യന്‍ ലോകകപ്പിന്റെ ഫൈനലില്‍ ക്രൊയേഷ്യ എത്തിയതോടെ താരങ്ങളേകാള്‍ ക്രൊയേഷ്യന്‍ കോച്ചാണ് ലോകശ്രദ്ധ നേടിക്കഴിഞ്ഞത്. കാരണം മറ്റൊന്നുമല്ല ക്രൊയേഷ്യന്‍ കുതിപ്പിന്റെ ബുദ്ധികേന്ദ്രം സ്ലാറ്റ്‌കോ ഡാലിച്ച് എന്ന അവരുടെ പരിശീലകനാണ്. ചരിത്രം തിരുത്തണം എന്ന് തന്റെ കളിക്കാരോട് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഡാലിച്ച് അവരുടെ പ്രധാന പ്രചോദനവുമാണ്. അതുകൊണ്ട് തന്നെ താരങ്ങളേക്കാള്‍ പ്രശസ്തിയിലെത്തിയിരിക്കുകയാണ് ഡാലിച്ച്. ഇന്നലെ ബ്രിട്ടനെ തകര്‍ത്ത് ലോകകപ്പ് കലാശക്കളിക്ക് ക്രൊയേഷ്യ ടിക്കറ്റെടുത്തപ്പോള്‍ മുതല്‍ തലസ്ഥാനമായ സക്രബില്‍ താരങ്ങളെ പോലെ അദ്ദേഹത്തെയും ആരാധകര്‍ വാനോളം പുകഴ്ത്തി നൃത്തം ചെയ്തു. സുപ്പര്‍-ഡ്യൂപ്പര്‍ ഡാലിച്ച് എന്ന ബാനര്‍ കെട്ടിയാണ് പലരും ആഹ്ലാദ നൃത്തമാടിയത്. മലയാള മണ്ണില്‍ ഫുട്‌ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന മലപ്പുറത്തും കോഴിക്കോട്ടും അര്‍ജന്റീനിയന്‍ പതാകക്കും ബ്രസീല്‍ പതാക്കും പകരം ഇപ്പോള്‍ ക്രൊയേഷ്യന്‍ പതാകയും താരങ്ങളുടെ കട്ടൗട്ടും സ്ഥാനം നേടിക്കഴിഞ്ഞു.
17 വര്‍ഷത്തോളം നീണ്ട പ്രൊഫഷണല്‍ ഫുട്ബാള്‍ കരിയറിന് ശേഷ മാണ് ഡാലിച്ച് പരിശീലകനാകുന്നത്. 2005ല്‍ വാര്‍ട്ടെക്‌സ് ക്ലബിന്റെ പരിശീലകനായിട്ടാണ് കോച്ചിംഗ് കരിയര്‍ തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ക്രൊയേഷ്യയുടെ പരിശീലക പദവിയേറ്റെടുത്ത ഡാലിച്ച് കുറഞ്ഞ സമയം കൊണ്ട് ടീമിനെ വിജയതൃഷ്ണയുള്ള സംഘമായി മാറ്റിയെടുത്തു. മധ്യനിരയില്‍ കളിനിയന്ത്രിക്കുന്ന ശൈലിയാണ് ഡാലിച്ച് സ്വീകരിക്കുന്നത്. കളിച്ചിരുന്നപ്പോള്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്ന ഡാലിച്ച് തന്റെ ടീമിലെ ലോകോത്തര താരങ്ങളായ മോഡ്രിച്ചിനെയും റാക്കിറ്റിച്ചിനെയും ആ പൊസിഷനില്‍ തന്നെയാണ് പലപ്പോഴും ഇറക്കാറുള്ളത്. ഇവാരാണ് ക്രൊയേഷ്യന്‍ നീക്കങ്ങളുടെ എന്‍ജിന്‍ റൂം. നിര്‍ണായക സമയത്തുള്ള അദ്ദേഹത്തിന്റെ സബ്സ്റ്റിറ്ര്യൂഷനുകളും ക്രൊയേഷ്യക്ക് പലപ്പോഴും അനുഗ്രഹമായിട്ടുണ്ട്.

 

LIVE NEWS - ONLINE

 • 1
  14 hours ago

  സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

 • 2
  15 hours ago

  പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

 • 3
  17 hours ago

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

 • 4
  20 hours ago

  കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 • 5
  21 hours ago

  ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 6
  21 hours ago

  കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 • 7
  21 hours ago

  നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

 • 8
  21 hours ago

  ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

 • 9
  21 hours ago

  മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു