Saturday, January 19th, 2019

‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വരുന്നു

ഈ വര്‍ഷം സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ ഗ്രഹണം ജനുവരി 20,21 തീയ്യതികളില്‍ കാണാം

Published On:Jan 4, 2019 | 2:33 pm

ചന്ദ്രനെ ചുവന്ന നിറത്തില്‍ കാണുന്നതും പൂര്‍ണരൂപത്തില്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി കാണുന്നതുമായ ചന്ദ്രഗ്രഹണമാണ് സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ ഗ്രഹണം. ഈ വര്‍ഷം സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ ഗ്രഹണം ജനുവരി 20,21 തീയ്യതികളില്‍ കാണാം. എന്നാല്‍, ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യയുടെ പല ഭാഗങ്ങളിലും ദര്‍ശിക്കാന്‍ സാധിക്കില്ല.
ഈ പ്രതിഭാസം ഇനി 2021 മേയ് 26 നാണ് വീണ്ടും സംഭവിക്കുക. പൂര്‍ണ ചന്ദ്ര ഗ്രഹണത്തിനിടെ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും സൂര്യപ്രകാശം ചന്ദ്രനില്‍ നേരിട്ട് പതിക്കുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ ദൃശ്യമാവുന്നു. ഇങ്ങനെയാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ ഉണ്ടാവുന്നത്.
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയിലാണ് വരിക. പൂര്‍ണചന്ദ്രന്‍ ഉള്ളപ്പോള്‍ മാത്രമേ ചന്ദ്രഗ്രഹണവും സംഭവിക്കൂ. ചന്ദ്രന്‍ ഭൂമിയ്ക്ക് അടുത്തുവരികയും കൂടുതല്‍ വലിപ്പത്തിലും പ്രകാശത്തിലും ദൃശ്യമാവുന്നതിനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ശൈത്യകാലത്ത് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ വോള്‍ഫ് മൂണ്‍ എന്നാണ് അമേരിക്കക്കാര്‍ വിളിക്കാറ്.

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    40 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം