Thursday, February 21st, 2019

ആരോഗ്യത്തിന് ഹാനികരം ; അടക്കക്കും നിരോധനം

                ന്യൂഡല്‍ഹി: അടക്ക നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. ആരോഗ്യത്തിന് ഹാനികരമായ വസ്തുവായി കണക്കാക്കിയാണ് അടക്കക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യമന്ത്രാലയം അടക്ക നിരോധിക്കാന്‍ ശ്രമം തുടങ്ങിയത്. അടക്കയുടെ ഉപയോഗംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്ന് മന്ത്രാലയം ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടു. അടക്കയെ ‘ഹാനികരമായ വസ്തു’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ഭക്ഷണസാധനങ്ങളില്‍ ചേരുവയാക്കുന്നത് തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അതോറിറ്റിയുടെ തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഭക്ഷ്യവസ്തുക്കളില്‍ പുകയിലയും നിക്കോട്ടിനും … Continue reading "ആരോഗ്യത്തിന് ഹാനികരം ; അടക്കക്കും നിരോധനം"

Published On:Dec 20, 2013 | 11:17 am

 

 

 

Supari Full

 

 

 

 

 

ന്യൂഡല്‍ഹി: അടക്ക നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. ആരോഗ്യത്തിന് ഹാനികരമായ വസ്തുവായി കണക്കാക്കിയാണ് അടക്കക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യമന്ത്രാലയം അടക്ക നിരോധിക്കാന്‍ ശ്രമം തുടങ്ങിയത്. അടക്കയുടെ ഉപയോഗംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്ന് മന്ത്രാലയം ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടു. അടക്കയെ ‘ഹാനികരമായ വസ്തു’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ഭക്ഷണസാധനങ്ങളില്‍ ചേരുവയാക്കുന്നത് തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അതോറിറ്റിയുടെ തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഭക്ഷ്യവസ്തുക്കളില്‍ പുകയിലയും നിക്കോട്ടിനും ചേരുവകളാക്കുന്നത് നിയന്ത്രിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നുണ്ട്. അതിന്റെ ഭാഗമാണ് അടക്കയും നിരോധിക്കാന്‍ നീക്കം നടക്കുന്നത്.
നിരോധനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. കേരളത്തിനുപുറമെ കര്‍ണാടകം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, മേഘാലയ എന്നിവിടങ്ങളിലാണ് അടക്കകൃഷിയുള്ളത്. അട്ക്ക മുഖ്യമായും ഉപയോഗിക്കുന്നത് പാന്‍മസാല, ഗുഡ്ക്ക, സുപാരി എന്നിവ നിര്‍മിക്കാനാണ്. ചില ഭക്ഷണസാമഗ്രികളിലും ചേരുവയാക്കുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    23 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    3 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    4 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്