Saturday, September 22nd, 2018

സൂര്യന്റെ കാന്തികമണ്ഡല ധ്രുവം മാറുന്നു ; ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞര്‍

  സൂര്യന്റെ കാന്തിക മണ്ഡലത്തിന് ധ്രുവമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍. എന്നാല്‍ ഇത് ഭൂമിക്ക് പ്രത്യാഘാതമുണ്ടാക്കില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മൂന്നോ നാലോ മാസത്തിനുള്ളില്‍ തന്നെ സൂര്യന്റെ രണ്ട് കാന്തികധ്രുവങ്ങളും പരസ്പരം മാറുമെന്നാണ് റിപ്പോര്‍ട്ട്. സൗരകാന്തികമണ്ഡലത്തിന്റെ ധ്രുവമാറ്റം സൗരയൂഥത്തിലാകെ സ്വാധീനമുണ്ടാക്കുമെങ്കിലും, ഭൗതികമായ എന്തെങ്കിലും പ്രത്യാഘാതം ഭൂമിയില്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നില്ല. ധ്രുവമാറ്റ പ്രക്രിയ സൂര്യനില്‍ തുടങ്ങിക്കഴിഞ്ഞെന്നും നമ്മളത് അറിഞ്ഞിട്ടുപോലുമില്ലെന്നും സ്റ്റാന്‍ഡ്ഫഡിലെ വില്‍കോക്‌സ് സോളാര്‍ ഒബ്‌സര്‍വേറ്ററി മേധാവി ടോഡ് ഹോക്‌സ്മാന്‍ അറിയിച്ചു. 1976 മുതല്‍ സൂര്യന്റെ കാന്തികസ്വഭാവം നിരീക്ഷിക്കുന്ന ഒബ്‌സര്‍വേറ്ററിയാണ് വില്‍കോക്‌സ്. … Continue reading "സൂര്യന്റെ കാന്തികമണ്ഡല ധ്രുവം മാറുന്നു ; ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞര്‍"

Published On:Aug 8, 2013 | 6:57 pm

SOLAR-MAGNETIC-FEILD

 

സൂര്യന്റെ കാന്തിക മണ്ഡലത്തിന് ധ്രുവമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍. എന്നാല്‍ ഇത് ഭൂമിക്ക് പ്രത്യാഘാതമുണ്ടാക്കില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മൂന്നോ നാലോ മാസത്തിനുള്ളില്‍ തന്നെ സൂര്യന്റെ രണ്ട് കാന്തികധ്രുവങ്ങളും പരസ്പരം മാറുമെന്നാണ് റിപ്പോര്‍ട്ട്.
സൗരകാന്തികമണ്ഡലത്തിന്റെ ധ്രുവമാറ്റം സൗരയൂഥത്തിലാകെ സ്വാധീനമുണ്ടാക്കുമെങ്കിലും, ഭൗതികമായ എന്തെങ്കിലും പ്രത്യാഘാതം ഭൂമിയില്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നില്ല. ധ്രുവമാറ്റ പ്രക്രിയ സൂര്യനില്‍ തുടങ്ങിക്കഴിഞ്ഞെന്നും നമ്മളത് അറിഞ്ഞിട്ടുപോലുമില്ലെന്നും സ്റ്റാന്‍ഡ്ഫഡിലെ വില്‍കോക്‌സ് സോളാര്‍ ഒബ്‌സര്‍വേറ്ററി മേധാവി ടോഡ് ഹോക്‌സ്മാന്‍ അറിയിച്ചു. 1976 മുതല്‍ സൂര്യന്റെ കാന്തികസ്വഭാവം നിരീക്ഷിക്കുന്ന ഒബ്‌സര്‍വേറ്ററിയാണ് വില്‍കോക്‌സ്.
11 വര്‍ഷം കൂടുമ്പോള്‍ സൂര്യന്റെ ആന്തര ഡൈനാമോ പുനക്രമീകരണത്തിന് വിധേയമാകുകയും കാന്തികധ്രുവങ്ങള്‍ പരസ്പരം മാറുകയും ചെയ്യും. ഈ കാലയളവില്‍ കാന്തികമണ്ഡം ദുര്‍ബലമായി പൂജ്യത്തിലാകും. അതിന് ശേഷം അത് എതിര്‍ദിശയില്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതാണ് ധ്രുവമാറ്റം. ഇത് ഒരു പതിവ് പ്രവര്‍ത്തനമായതു കൊണ്ട് തന്നെ ഭൂമിക്ക് യാതൊരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്.

LIVE NEWS - ONLINE

  • 1
    40 mins ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 2
    3 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 3
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 4
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 5
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    8 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 7
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 8
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 9
    9 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും