Saturday, January 19th, 2019

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

63 പന്തില്‍ 128 റണ്‍സുമായി യുവതാരം റിഷഭ് പന്തിന്റെ ബാറ്റിങ് വിസ്‌ഫോടനത്തിലാണ് 187 റണ്‍സിന്റെ മികച്ച സ്‌കോറില്‍ ഡല്‍ഹിയെത്തിയത്.

Published On:May 11, 2018 | 9:20 am

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. കേളികേട്ട ഹൈദരാബാദ് ബൗളര്‍മാരെ അടിച്ചുപരത്തി 63 പന്തില്‍ 128 റണ്‍സുമായി യുവതാരം റിഷഭ് പന്ത് ബാറ്റിങ് വിസ്‌ഫോടനം കാഴ്ചവെച്ചെങ്കിലും കളി ജയിക്കാന്‍ അതുമതിയായിരുന്നില്ല. ക്യാപ്്റ്റന്‍ കെയിന്‍ വില്യംസണും (83) ശിഖര്‍ ധവാനും (92) അര്‍ധസെഞ്ച്വറിയുമായി തിരിച്ചടിച്ചപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പത് വിക്കറ്റ് ജയം സ്വന്തമാക്കി. അലക്‌സ് ഹെയില്‍സിന്റെ(14) വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. സ്‌കോര്‍: ഡല്‍ഹി: 187/5. ഹൈദരാബാദ്: 191/1.
63 പന്തില്‍ 128 റണ്‍സുമായി യുവതാരം റിഷഭ് പന്തിന്റെ ബാറ്റിങ് വിസ്‌ഫോടനത്തിലാണ് 187 റണ്‍സിന്റെ മികച്ച സ്‌കോറില്‍ ഡല്‍ഹിയെത്തിയത്. തലങ്ങും വിലങ്ങും പന്ത് അടിച്ചുപറത്തിയ റിഷഭ് 15 ഫോര്‍ നേടിയപ്പോള്‍ നിലംതൊടാതെ പന്ത് പറന്നത് ഏഴ് തവണയാണ്.

 

LIVE NEWS - ONLINE

  • 1
    17 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    60 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു