Saturday, September 22nd, 2018

സണ്ണി ലിയോണിന്റെ ജീവിതകഥ വൈറലാവുന്നു

ആദിത്യ ദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Published On:Jul 7, 2018 | 9:59 am

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന വെബ് സീരിസ് ”കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്. ചാനല്‍ അഭിമുഖത്തിന് തയ്യാറെടുക്കുന്ന സണ്ണി ലിയോണും അവരെ അഭിമുഖത്തിലേക്ക് ക്ഷണിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ശബ്ദത്തോടെയുമാണ് ട്രെയിലര്‍ തുടങ്ങുന്നത്. സണ്ണിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിലര്‍ അവസാനിക്കുന്നത് ഒരല്‍പം വിവാദത്തോടെയാണ്. തെരുവില്‍ ശരീരം വില്‍ക്കുന്ന ലൈംഗിക തൊഴിലാളിക്കും അശ്ലീല സിനിമാ താരത്തിനും എന്താണ് സാമ്യമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സണ്ണി നല്‍കുന്ന ഉത്തരമാണ് ഹൈലൈറ്റ്.
സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് റൈസയാണ്. സണ്ണി ലിയോണിന്റെ ജീവിതകഥയെ ആസ്പദമാക്കി ആദിത്യ ദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 16 ന് സീ5 വെബ്‌സൈറ്റില്‍ പരമ്പരയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തും. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്പരയില്‍ അഭിനയിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    5 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    7 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    10 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    10 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    10 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    12 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    12 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    13 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള