Saturday, April 20th, 2019

തണ്ണീര്‍ത്തട നിയമത്തില്‍ നിന്ന് നഗരങ്ങളെ ഒഴിവാക്കില്ല: മന്ത്രി സുനില്‍കുമാര്‍

നിയമ ഭേദഗതിയില്‍ മാറ്റം വരുത്താനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു.

Published On:Jun 14, 2018 | 10:50 am

തിരു: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ഓര്‍ഡിനന്‍സില്‍നിന്ന് നഗരങ്ങളെ ഒഴിവാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി എടുക്കുന്നതില്‍ മാറ്റം വരുത്താന്‍ മാത്രമെ പുതിയ ഓര്‍ഡിനന്‍സ് വഴി ഉദ്ദേശിക്കുന്നുള്ളൂ. ഇങ്ങനെ ഭൂമി എടുക്കുന്നതില്‍ പ്രാദേശിക നിരീക്ഷണ സമിതിയുടെ അധികാരം എടുത്തുകളയുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളെ ഒഴിവാക്കി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കത്തെ സി.പി.ഐ മന്ത്രിമാര്‍ എതിര്‍ത്തിരുന്നു. റവന്യു, കൃഷി, ടൂറിസം മന്ത്രിമാരുള്‍പ്പെട്ടവരുടെ ഉന്നതതല യോഗം വിളിച്ചാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം അവതരിപ്പിച്ചത്. എന്നാല്‍ സി.പി.ഐ മന്ത്രിമാര്‍ നിര്‍ദേശത്തെ എതിര്‍ത്തു. തുടര്‍ന്ന് നിയമ ഭേദഗതിയില്‍ മാറ്റം വരുത്താനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    4 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും