Wednesday, September 26th, 2018

ജനവാസ മേഖലകളിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കും: മന്ത്രി സുനില്‍ കുമാര്‍

കുട്ടനാട്ടില്‍ പുഞ്ചകൃഷി വൈകില്ല. പതിനായിരം ഹെക്ടറില്‍ അധികം സ്ഥലത്ത് ഇത്തവണ കൃഷി ഇറക്കും.

Published On:Sep 1, 2018 | 9:27 am

കോട്ടയം: കുട്ടനാട്ടില്‍ ജനവാസ മേഖലകളിലെ വെള്ളം ഒരാഴ്ചക്കകം വറ്റിക്കാനാവുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. എ.സി റോഡിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിക്കുന്ന വലിയ പമ്പുകള്‍ കൈനകരിയിലെത്തിക്കും. പാടശേഖര സമിതിക്ക് ആവശ്യമായ മെഷീനുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടനാട്ടില്‍ പുഞ്ചകൃഷി വൈകില്ല. പതിനായിരം ഹെക്ടറില്‍ അധികം സ്ഥലത്ത് ഇത്തവണ കൃഷി ഇറക്കും. കഴിഞ്ഞ തവണ കൃഷി ചെയ്തവരെയും ഇത്തവണ പര്യാപ്തമാക്കും. ഈ സീസണിലെ നഷ്ടം പുഞ്ചകൃഷിയിലൂടെ മറികടക്കാന്‍ സാധിക്കും. കൃഷി തിരിച്ചു വരുന്ന ഇടപെടലുകളാണ് വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    26 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 2
    3 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 3
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 4
    7 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 5
    7 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 6
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല