Sunday, July 21st, 2019

സുനില്‍ ഛേത്രിയുടെ സെഞ്ചുറി ഗോള്‍ മികവില്‍ ഇന്ത്യക്ക് ജയം

മഴയില്‍ മുങ്ങിപ്പോയ ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ഛേത്രിയിലൂടെ ഇന്ത്യ തിരിച്ചെത്തിയത്.

Published On:Jun 5, 2018 | 9:27 am

മുംബൈ: ക്ഷണിച്ചുവരുത്തിയ ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ സുനില്‍ ഛേത്രിയുടെ സെഞ്ച്വറി ആഘോഷം. കരിയറിലെ 100-ാം മത്സരത്തിനിറങ്ങിയ നായകന്റെ ഇരട്ട ഗോള്‍ മികവില്‍ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആഫ്രിക്കന്‍ കരുത്തരായ കെനിയയെ 3-0ത്തിന് വീഴ്ത്തി ഇന്ത്യ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു.
തിമിര്‍ത്തുപെയ്ത മഴയില്‍ മുങ്ങിപ്പോയ ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ഛേത്രിയിലൂടെ ഇന്ത്യ തിരിച്ചെത്തിയത്. രണ്ടാം പകുതിയില്‍ മൈതാനത്തെ വെള്ളം വലിഞ്ഞപ്പോള്‍ ഇന്ത്യ പന്തില്‍ വേഗം കണ്ടെത്തി. കളിയുടെ 68-ാം മിനിറ്റില്‍ തന്നെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അവസരം ഛേത്രി ഉന്നംതെറ്റാതെ വലക്കുള്ളിലാക്കി. സമനിലക്കെണി പൊട്ടിച്ച ആവേശത്തില്‍ കളിക്ക് വേഗംകൂട്ടിയ ഇന്ത്യ നാലു മിനിറ്റിനകം രണ്ടാം ഗോളടിച്ച് ലീഡ് നേടി. ബോക്‌സിനുള്ളില്‍ ഹോളിചരണ്‍ നര്‍സറിയുടെ ക്രോസ് കെനിയന്‍ ഡിഫന്‍ഡര്‍ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്തപ്പോള്‍ ജെജെ നെഞ്ചിലെടുത്ത് ക്ലോസ്‌റേഞ്ചിലൂടെ നിറയൊഴിച്ചു.
മഴയില്‍ കുതിര്‍ന്ന ഇന്ത്യക്ക് വിജയാഹ്ലാദത്തിന്റെ നിമിഷം.83ാം മിനിറ്റില്‍ നര്‍സറിക്ക് പകരം മലയാളിതാരം ആഷിഖ് കുരുണിയന്‍ കളത്തിലെത്തി. ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയ കളിയില്‍ ഛേത്രി വീണ്ടും സ്‌കോര്‍ ചെയ്ത് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    51 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    4 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    9 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    10 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    12 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    13 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    24 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു