Thursday, January 24th, 2019

‘മാഡ’ത്തിന്റെ ക്വട്ടേഷന്‍ ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രം

മഞ്ജുവിന് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ പോലീസ് പരിശോധന നടത്തും

Published On:Aug 3, 2017 | 10:28 am

കൊച്ചി: നടിയെ ആക്രമിക്കാന്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്ന് പോലീസ്. ക്വട്ടേഷന്‍ നല്‍കിയത് മാഡമാണെന്ന് ആക്രമിക്കുന്നതിനിടെ നടിയോട് സുനി പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് ദിലീപിനെ രക്ഷിക്കാനാണെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ, നടി മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുമ്പെ ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പോലീസിന് സൂചന കിട്ടി. ബന്ധുവായ യുവതിയെയാണ് ദിലീപ് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചതത്രെ. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998ല്‍ മഞ്ജുവിനെ വിവാഹം ചെയ്തത്രെ. ഇതു സംബന്ധിച്ച രേഖകള്‍ ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് പോലീസ് ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ഇതിന് ബന്ധമില്ലെങ്കിലും ദിലീപിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തു കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയാണ് ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നത്.
ഇരുവരും തമ്മില്‍ കടുത്ത പ്രണയമായിരുന്നെന്നും വിവാഹം കഴിച്ചെന്നുമുള്ള വാര്‍ത്തകള്‍ അക്കാലത്ത് പറഞ്ഞു കേട്ടിരുന്നതായി ദിലീപിന്റെ ഉറ്റ സുഹൃത്തായിരുന്ന നടന്‍ അബി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയാണ് അബി ഇക്കാര്യം പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    22 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 2
    32 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 3
    39 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 4
    2 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 5
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 6
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 7
    18 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 8
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 9
    19 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം