Sunday, September 23rd, 2018

സുനിയുടെ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: 2011ല്‍ മുന്‍കാല നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹായികളായ രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ് ഇ കെ എന്നയാളെയാണ് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ പ്രത്യേക സംഘം പിടികൂടിയത്. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിശദമായ ചോദ്യം ചെയ്യലിനായി എറണാകുളം സൗത്ത് പോലീസിന് കൈമാറി. 2010ല്‍ മറ്റൊരു നടിയെ കൂടി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് ഇയാളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. … Continue reading "സുനിയുടെ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍"

Published On:Jul 19, 2017 | 1:20 pm

കണ്ണൂര്‍: 2011ല്‍ മുന്‍കാല നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹായികളായ രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷ് ഇ കെ എന്നയാളെയാണ് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ പ്രത്യേക സംഘം പിടികൂടിയത്. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിശദമായ ചോദ്യം ചെയ്യലിനായി എറണാകുളം സൗത്ത് പോലീസിന് കൈമാറി. 2010ല്‍ മറ്റൊരു നടിയെ കൂടി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് ഇയാളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. ഇതിനായി സുനില്‍ കുമാറും സംഘവും ചെറുവത്തൂരില്‍ എത്തിയിരുന്നതായും സുനീഷ് വെളിപ്പെടുത്തിയതായാണ് വിവരം. ഈ നടി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. അഷ്‌റഫ് എന്നയാളാണ് പിടിയിലായ രണ്ടാമത്തെയാള്‍.
2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ടെംപോ ട്രാവലറിന്റെ ഡ്രൈവറാണ് സുനീഷ്. എറണാകുളത്തെത്തി ഡ്രൈവര്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ പള്‍സര്‍ സുനിയുമായി അടുക്കുകയായിരുന്നു. പിന്നീട് സുനിയുടെ ഉറ്റ ചങ്ങാതിയായി മാറിയ ഇയാള്‍ സുനിയുടെ ക്വട്ടേഷന്‍ ജോലികളില്‍ സജീവമായിരുന്നെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
2011ല്‍ അക്രമത്തിനിരയായ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഇവരുടെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ വെളിപ്പെടുത്തിയ എല്ലാ കാര്യങ്ങളും നടി മൊഴിയില്‍ ആവര്‍ത്തിച്ചതായാണ് സൂചന.
അതേസമയം, കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പിടിയിലായതായി പോലീസ് അറിയിച്ചു. കോതമംഗലം സ്വദേശികളായ എബിന്‍, വിപിന്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ, കേസില്‍ ഇപ്പോള്‍ അകത്തായത് സ്രാവല്ലെന്ന് പള്‍സര്‍ സുനി പറഞ്ഞു. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും സുനി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    12 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    16 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    18 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി