Wednesday, September 19th, 2018

സുനന്ദയുടെ മരണം; തരൂരിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കേസില്‍ ജൂലൈ ഏഴിന് ഹാജരാകാന്‍ തരൂരിന് കോടതി നോട്ടീസ് അയച്ചു.

Published On:Jun 5, 2018 | 4:24 pm

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരേ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കുറ്റപത്രത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാന്‍ കഴിയുന്ന രീതിയിലുള്ള തെളിവുകള്‍ തരൂരിനെതിരേയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. കേസില്‍ ജൂലൈ ഏഴിന് ഹാജരാകാന്‍ തരൂരിന് കോടതി നോട്ടീസ് അയച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത്.
ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഢനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് തരൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. എന്നാല്‍ തരൂരിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ 345ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നാണ് ഡല്‍ഹി പോലീസിന്റെ നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    6 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    10 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    11 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    12 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    14 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    14 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു