Friday, November 16th, 2018

വേനല്‍ക്കാലമല്ലെ… ഈ കാര്യങ്ങളില്‍ ശ്രദ്ധ വേണം..

വേനല്‍ക്കാലത്ത് ശരീരം കൂടുതല്‍ വിയര്‍ക്കുകയും ശരീരത്തില്‍ നിന്ന് കൂടുതല്‍ വെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം

Published On:Mar 30, 2018 | 1:52 pm

വേനല്‍ക്കാലമായാല്‍ പിന്നെ ചര്‍മ്മത്തിനും, ആരോഗ്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കേണ്ടതാണ്. കാരണം ചൂട് കാരണം ഇവ രണ്ട ക്ഷയിച്ച് പോകാന്‍ കാരണമാവുന്നു. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് ചര്‍മ്മത്തിനും, ആരോഗ്യത്തിനും സംരക്ഷണം നല്‍കണം
വേനല്‍ കാലം വിയര്‍പ്പ് നാറ്റം പലര്‍ക്കും പ്രശ്‌നമാണ്. ചിലര്‍ക്ക് വിയര്‍പ്പ് നാറ്റം അസഹനീയമാവാറുണ്ട്. അതിനാല്‍ തന്നെ എന്നും കുളിക്കുന്നതിനു മുന്‍പ്, കക്ഷഭാഗം നന്നായി തുടച്ച് ഈര്‍പ്പമില്ലാതാക്കിയതിനു ശേഷം ഒരു സ്പൂണ്‍ ബേക്കിങ്സോഡയും, ഒരു സ്പൂണ്‍ നാരങ്ങാനീരും നന്നായി യോജിപ്പിച്ച് കക്ഷത്തില്‍ പുരട്ടാം. ഇങ്ങനെ ചെയ്താല്‍ വിയര്‍പ്പ് നാറ്റം ഇല്ലാതാകുന്നു. ഇല്ലെങ്കില്‍ കുളിക്കുന്ന വെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ക്കാവുന്നതാണ്. വേനല്‍ക്കാലത്ത് പുറത്തിറങ്ങിയാല്‍ മുഖം കരുവാളിക്കുന്നു എന്ന പരാതി കേള്‍ക്കാം. അതിനാല്‍ പുറത്തിറങ്ങമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാം. അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത കറ്റാര്‍ വാഴ നീര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
ചൂടുകാലത്ത് മുഖക്കുരു വരുന്നത് സാധാരണമാണ്. അതിനാല്‍ തന്നെ മുഖക്കുരു വരുന്നത് തടയാനായി ഫെസ് പാക്കുകള്‍ ഉപയോഗിക്കാം. ഫെയ്‌സ് പാക്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് ഉത്തമം. ചൂടും പൊടിയും കാരണം കണ്ണ് രോഗങ്ങളും വേനല്‍ക്കാലത്ത് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ സണ്‍ ഗ്ലാസുകളുടെ ഉപയോഗം ഒരു ശീലമാക്കുക. വേനല്‍ക്കാലത്ത് ശരീരം കൂടുതല്‍ വിയര്‍ക്കുകയും ശരീരത്തില്‍ നിന്ന് കൂടുതല്‍ വെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ചര്‍മ്മത്തെയും, ആരോഗ്യത്തെയും ഇത് ഒരു പോലെ ബാധിക്കും. നാരങ്ങ വെള്ളമോ, സംഭാരമോ, എന്തുമാകട്ട വെള്ളം കൂടുതല്‍ കുടിക്കാന്‍ ശ്രമിക്കുക.

LIVE NEWS - ONLINE

  • 1
    9 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    2 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    5 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    6 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    7 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    7 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    8 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    8 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി