Tuesday, September 25th, 2018

വരള്‍ച്ച; കുറുവാ ദ്വീപിനെ വിനോദ സഞ്ചാരികള്‍ കയ്യൊഴിയുന്നു

        മാനന്തവാടി: കടുത്ത വേനലില്‍ വരണ്ടുകിടക്കുന്ന കുറുവാദ്വീപിനെ വിനോദസഞ്ചാരികള്‍ കൈവെടിയുന്നു. ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത തോതില്‍ ചൂട് വര്‍ധിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും, ജില്ലകളില്‍ നിന്നും കാടിന്റെ പച്ചപ്പും, പുഴയുടെ കുളിര്‍മയും തേടിയെത്തുന്ന വിനോദസഞ്ചാരികളാണ് കുറുവാദ്വീപിലെ ചൂടും പൊടിയും സഹിക്കാനാവാതെ മടങ്ങുന്നത്. ചൂട് കൂടിയതോടെ കുറുവാദ്വീപ് കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ശരാശരി 2500 പേര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500 വരെയായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദ്വീപിനുള്ളിലെ അടിക്കാടുകളും പുല്ലുകളും കരിഞ്ഞുണങ്ങിയിരിക്കുകയാണ്. … Continue reading "വരള്‍ച്ച; കുറുവാ ദ്വീപിനെ വിനോദ സഞ്ചാരികള്‍ കയ്യൊഴിയുന്നു"

Published On:Apr 21, 2016 | 8:15 am

 

Kuruva Dweep Full

 

 

 

മാനന്തവാടി: കടുത്ത വേനലില്‍ വരണ്ടുകിടക്കുന്ന കുറുവാദ്വീപിനെ വിനോദസഞ്ചാരികള്‍ കൈവെടിയുന്നു. ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത തോതില്‍ ചൂട് വര്‍ധിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും, ജില്ലകളില്‍ നിന്നും കാടിന്റെ പച്ചപ്പും, പുഴയുടെ കുളിര്‍മയും തേടിയെത്തുന്ന വിനോദസഞ്ചാരികളാണ് കുറുവാദ്വീപിലെ ചൂടും പൊടിയും സഹിക്കാനാവാതെ മടങ്ങുന്നത്. ചൂട് കൂടിയതോടെ കുറുവാദ്വീപ് കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. ശരാശരി 2500 പേര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500 വരെയായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദ്വീപിനുള്ളിലെ അടിക്കാടുകളും പുല്ലുകളും കരിഞ്ഞുണങ്ങിയിരിക്കുകയാണ്. പുഴയും വറ്റിയുണങ്ങി പാറക്കല്ലുകള്‍ തെളിഞ്ഞുനില്‍ക്കുന്നു. തീരെ ഒഴുക്കില്ലാത്ത ഭാഗങ്ങളില്‍ ചളി കെട്ടി നിറഞ്ഞിരിക്കുകയാണ്. 80 രൂപ പ്രവേശന ഫീസ് നല്‍കി ഏറെ പ്രതീക്ഷയോടെ ദ്വീപിനുള്ളില്‍ പ്രവേശിക്കുന്ന സഞ്ചാരികള്‍ നിരാശയോടും, പ്രതിഷേധത്തോടെയുമാണ് തിരികെപോകുന്നത്. വനംവകുപ്പിന്റെയും, ഡി.ടി.പി.സിയുടെയും ചങ്ങാട യാത്രയൊഴിച്ചാല്‍ കുറുവാദ്വീപ് സന്ദര്‍ശനം സഞ്ചാരികള്‍ക്ക് നിരാശമാത്രമാണ് നല്‍കുന്നത്. ഓരോ വര്‍ഷവും കോടികണക്കിന് രൂപയാണ് വനംവകുപ്പും, ഡി.ടി.പി.സിയും വിനോദ സഞ്ചാരികളില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ഇതനുസരിച്ച വികസന പ്രവര്‍ത്തനങ്ങളൊന്നും തന്നെ ദ്വീപിനുള്ളിലോ പ്രവേശന സ്ഥലത്തോ ഒരുക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറാകുന്നില്ല. ദ്വീപിനുള്ളില്‍ കുടിവെള്ളമോ, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളോ വനംവകുപ്പ് ഒരുക്കിയിട്ടില്ല. ഡി.ടി.പി.സിയുടെ പ്രവേശന കവാടമായ പാല്‍വെളിച്ചത്ത് സഞ്ചാരികള്‍ക്കായി പൂന്തോട്ടമോ, ഔഷധ പാര്‍ക്കോ, കുടികള്‍ക്കുള്ള പാര്‍ക്കോ ഒരുക്കണമെന്ന നിര്‍ദേശവും ഇതുവരെയായും പാലിക്കപ്പെട്ടിട്ടുമില്ല.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    10 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    12 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    12 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    13 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു