Tuesday, November 20th, 2018

വേനല്‍ക്കാലത്ത് കാറുകള്‍ക്ക് വേണം സംരക്ഷണം!

ദീര്‍ഘനേരം വെയിലില്‍ പാര്‍ക്ക് ചെയ്യേണ്ടി വരുമ്പോള്‍ എപ്പോഴും മൂടിയിടാന്‍ ശ്രമിക്കണം

Published On:Apr 21, 2018 | 8:56 am

ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കാര്‍ മാറിയിരിക്കുന്നു. പലരും കൂടുതല്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നത് കാറാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലങ്ങളില്‍. അതിനാല്‍, വേനല്‍ക്കാലങ്ങളില്‍ കാറുകളുടെ സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ തണലില്‍ നിര്‍ത്തിയിടാം പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കാറിന്റെ പെയിന്റിന് മങ്ങലേല്‍ക്കും. അമിതയമായ ചൂടേല്‍ക്കുകയാണെങ്കില്‍ കാറിന്റെ വിന്‍ഷീല്‍ഡിന് വിള്ളലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘനേരം വെയിലില്‍ പാര്‍ക്ക് ചെയ്യേണ്ടി വരുമ്പോള്‍ എപ്പോഴും മൂടിയിടാന്‍ ശ്രമിക്കണം. വെയിലത്ത് വാഹനം നിര്‍ത്തിയിട്ടാല്‍ അകത്തളത്തില്‍ ചൂട് കൂടുതലായിരിക്കും. കറുപ്പ് നിറത്തിലുള്ള സീറ്റുകളാണെങ്കില്‍ കൂടുതല്‍ ചൂടിനെയിത് ആഗീരണം ചെയ്യും. അതിനാല്‍, ഇത്തരം സാഹചര്യത്തില്‍ കാറില്‍ കയറുന്നതിന് മുമ്പ് ഡോറുകള്‍ തുറന്നിടുക.
വേനല്‍ക്കാലത്ത് കാറില്‍ ഏസി ഓണാക്കി വെയ്ക്കുന്നത് കൂടുതലായിരിക്കും. എന്നാല്‍, ഏസി ഓണിലാക്കി വച്ചുകൊണ്ട് കാര്‍ സ്റ്റാര്‍ട്ടാക്കാതിരിക്കുക. ഇത് ബാറ്ററിയില്‍ കൂടുതല്‍ മര്‍ദ്ദമേല്‍പ്പിക്കുന്നതിന് കാരണമാകും. കാറിനകത്ത് ചൂട് തങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ ഗ്ലാസുകള്‍ താഴ്ത്തിയിട്ട് ഏസി ഓണാക്കുക. ഏസി തകരാറൊന്നും ഇല്ലെന്ന് ഉറപ്പിക്കുക. ചുട്ടുപൊള്ളുന്ന നിരത്തില്‍ കൂടി വണ്ടിയോടിക്കുമ്പോള്‍ ടയറിന് ഇത് ദോഷം ചെയ്യും. വേഗത്തില്‍ നശിക്കാന്‍ കാരണമാവും. അതിനാല്‍, ടയറുകള്‍ക്ക് തേയ്മാനമില്ലെന്ന് ഉറപ്പ് വരുത്തുക. ടയറില്‍ വേണ്ടത്ര കാറ്റ് നിറച്ചിട്ടുണ്ടോയെന്നും കൂടാതെ വീല്‍ എലൈന്‍മെന്റും പരിശോധിക്കേണ്ടതാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    3 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    5 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    7 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    9 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    11 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    11 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    12 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല