Wednesday, April 24th, 2019

വേനലില്‍ മുഖം വാടാതിരിക്കാന്‍

കരുവാളിപ്പ്, കറുപ്പ്, വരണ്ട ചര്‍മം, ചൂടുകുരു തുടങ്ങിയ പല പ്രശ്നങ്ങളും വേനല്‍ക്കാലത്ത് ചര്‍മ്മത്തെ ബാധിക്കുന്നു

Published On:Apr 10, 2019 | 11:25 am

കരുവാളിപ്പ്, കറുപ്പ്, വരണ്ട ചര്‍മം, ചൂടുകുരു തുടങ്ങിയ പല പ്രശ്നങ്ങളും വേനല്‍ക്കാലത്ത് ചര്‍മ്മത്തെ ബാധിക്കുന്നു. സൗന്ദര്യത്തിനെ ഇല്ലാതാക്കുന്നു ഈ പ്രശ്‌നങ്ങള്‍ക്ക് പല പരിഹാര മാര്‍ഗങ്ങളും അന്വേഷിച്ചു പോകുന്നവരാവും നമ്മളില്‍ പലരും. കടുത്ത വേനലിലും ചര്‍മത്തിന് തണുപ്പും കുളിര്‍മയും പകരുന്ന, കരുവാളിപ്പും കറുപ്പും മറ്റു ചര്‍മ പ്രശ്നങ്ങളും ഒഴിവാക്കുന്ന ചില പൊടികൈകള്‍ ഉണ്ട്. അതും വീട്ടില്‍ തന്നെ കിട്ടുന്ന വസ്തുക്കള്‍ കൊണ്ട്.
തണുത്ത പാല്‍ മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറവും ഈര്‍പ്പവും നല്‍കും.
വേനലില്‍ പലരേയും അലട്ടുന്ന ഒന്നാണ് ചുണ്ടു വിണ്ടു കീറുന്നത്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് നെയ്യു പുരട്ടുന്നത്.
കറ്റാര്‍വാഴ ചര്‍മ്മത്തിന് നല്ലതാണ്. സൂര്യപ്രകാശത്തിലെ രശ്മികള്‍ കാരണം ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിയ്ക്കുവാന്‍ സഹായിക്കുന്നു. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിനും ഇത് സഹായിക്കുന്നു. കറ്റാര്‍വാഴയുടെ ഫ്രഷായ ജെല്‍ മുഖത്തു പുരട്ടാം.
മുഖചര്‍മത്തിനു വേനല്‍ മങ്ങലേല്‍പ്പിയ്ക്കാതിരിയ്ക്കാന്‍ പറ്റിയ ഒരു വഴിയാണ് മോര്. നല്ല പുളിച്ച മോര് പുറത്തു പോയി വന്നാലുടന്‍ മുഖത്തു പുരട്ടുന്നത് ചര്‍മ്മത്തിന് നല്ലതാണ്. ഇനി വരണ്ട ചര്‍മമെങ്കില്‍ തൈരു പുരട്ടാം. ഇതിലെ കൊഴുപ്പ് മുഖത്തിന് ഈര്‍പ്പവും നല്‍കും.
വേനല്‍ കണ്ണുകളുടെ ആരോഗ്യത്തേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കുക്കുമ്പര്‍, വെള്ളരിക്ക, ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കണ്ണിനു മുകളില്‍ തണുപ്പിച്ചു വയ്ക്കുന്നതാണ്. കണ്‍ തടത്തിലെ കറുപ്പിനും ഇതു പരിഹാരമാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം